Chapter Title : തമ്പുരാട്ടി 7 [രാമന്‍]
കഴിക്കാൻ വരാതെ പട്ടിണി വരെ കിടന്ന് ഇപ്പോ കണ്ടില്ലേ ചിരിക്കണേ. അമ്മയെ അത്രേം നെഞ്ചിലിട്ട് നടക്കുന്ന എന്നോട് വേണോ അമ്മേ ഈ പിണക്കം.
“ദുഷ്ടത്തി..”ഞാൻ ഒന്നുമാലോചിക്കാതെ പറഞ്ഞു പോയി. എന്റെ വായിൽ നിന്ന് ഒച്ച പൊന്തി. പേടിയും വിറലയും ഒരുമിച്ചു വന്നപ്പോൾ. .ആളുന്ന തീയുടെ വെളിച്ചത്തിൽ അമ്മയുടെ ചിരി മായുന്നതും,ആ തല എന്റെ നേർക്ക് തിരിയുന്നത് ഞാൻ കണ്ടു.സെക്കന്റ് കൊണ്ട് ഞാൻ വാതിലിന് ബാക്കിലേക്ക് പമ്മിയൊളിച്ചു നിന്നു. അമ്മ കണ്ടോ? ഞാൻ പറഞ്ഞത് കേട്ടോ? എന്നോട് തന്നെ ഞാൻ പേടിയിൽ ചോദിച്ചു പോയി. പട പാടാന്ന് ഇടിക്കുന്ന നെഞ്ചിൽ ഞാൻ അമർത്തി ഉഴിഞ്ഞു. ഇതിപ്പോ പൊട്ടിപ്പോവും!!
ഇനിയെന്താ ചെയ്യാ!അമ്മ കണ്ടോ ഇല്ലയോന്ന് അറിയാൻ എന്താ വഴി. ഒന്നൂടെ നോക്കിയാലോ ?വേണ്ട!!!ഞാൻ നോക്കുമ്പോ അമ്മ എന്നെ തന്നെ നോക്കണേലോ..? പേടിച്ചു ചാവും ഞാൻ. പെട്ടന്ന് ആരോ നടന്നു വരുന്നപോലെ തോന്നിയെനിക്ക്.നടന്നടുക്കുന്ന കാലൊച്ച, പുറത്തു നിന്ന് എന്റെ അടുത്തേക്ക് വരുന്നു . അമ്മ തന്നെ. ഇനിയും ഇങ്ങനെ നിന്നാൽ അമ്മയെന്നെ കയ്യോടെ പൊക്കും. തിരിഞ്ഞു നോക്കാതെ ഞാൻ ജീവനും കൊണ്ട് അകത്തേക്കോടി.
സ്റ്റെപ്പ് കേറിയതൊന്നും എനിക്ക് ഓർമയെ ഇല്ലായിരുന്നു. റൂമിൽ കേറി വാതിൽ ലോക്ക് ചെയ്ത് ബെഡിൽ കിടന്നു ഞാൻ കുറച്ചു നേരം കാതോർത്തു കിടന്നു. അമ്മയെന്നെ കണ്ടിട്ട് തിരഞ്ഞു വരുന്നുണ്ടേലോ ? ആ കാലൊച്ച കേൾക്കുന്നുണ്ടോ? ഡോറിന് അമ്മ വന്നു മുട്ടിയാലോ . ഞാനങ്ങനെ കുറച്ചു നേരം ഇതെല്ലാം പ്രതീക്ഷിച്ചു കിടന്നു. ഒന്നുമുണ്ടായില്ല. അമ്മയെന്നെ ചെലപ്പോ കണ്ടില്ലായിരിക്കും!
എന്തൊക്കെയായിരുന്നു എന്റെ ഇന്നത്തെ ചിന്തകൾ. അമ്മയോടുള്ള പേടിയെല്ലാം ഇന്ന് ഏട്ടത്തിയെ, അമ്മയുടെ എതിർപ്പ് കടന്നു കേറ്റിയപ്പോ പോയീന്നു കരുതിയ ഞാനാണ് അമ്മയുടെ ഒരു നോട്ടം കണ്ട് പേടിച്ചോടി വന്നിരിക്കുന്നത്.അമ്മയോട് വലിയ വീമ്പിളക്കി അമ്മയെ എനിക്ക് തീരെ പേടി തോന്നുന്നില്ല പറഞ്ഞ ഞാൻ വീണ്ടും അമ്മപ്പേടിയുള്ള കുട്ടിയായോ?
💬 Comments
View all comments