0%

Chapter Title : തമ്പുരാട്ടി 7 [രാമന്‍]

Author : രാമൻ Read All Parts 115375

പെട്ടന്നെനിക്ക് മനസ്സിലായി.ഇത്രേ മുഴക്കം മുകളിൽ കിടക്കുന്ന ഞാൻ കേൾക്കണേൽ അമ്മയാരെയോ മുന്നിൽ നിർത്തി പൊരിക്കാണ്. പാവം എന്റെ ചേച്ചിക്കായിരിക്കും. ഈശ്വര! ഏട്ടത്തി എവിടെയാണ്? അമ്മയുടെ മുന്നിലെങ്ങാനും പെട്ടോ.

ബെഡിൽ നിന്ന് ചാടിയിറങ്ങി ഡോർ തുറന്നപ്പോ അമ്മയുടെ ചീത്ത ഒന്നുകൂടെ ക്ലിയറായി കേൾക്കാം. “ഞാനെന്തിനാണ് പിന്നെ മാസാ മാസം അവർക്ക്  വേണ്ട പൈസയും സഹായവും കൊടുത്തിവിടെ നിർത്തുന്നത്..ഹേ എന്തിനാണെന്ന്....” ഏട്ടത്തി റൂമിലുണ്ടാവണേ, അമ്മയുടെ മുന്നിലാവരുതേന്ന് പ്രാർത്ഥിച്ചു ,അനുഷേച്ചിയുടെ റൂമിൽ നോക്കിയപ്പോ ഏട്ടത്തിയവിടെയില്ല.ബാത്രൂം വാതിൽ തള്ളി തുറന്നപ്പോ ആരുമില്ല. ഇതപ്പോ ഏട്ടത്തിയോടാണ്.ഈശ്വരാ കരഞ്ഞു കണ്ണൊലിപ്പിച്ചു നിൽക്കുന്ന ഏട്ടത്തിയെ കാണാൻ വയ്യ.

അമ്മയുടെ എടുത്ത് നിന്ന് ഏട്ടത്തിയെ രക്ഷിക്കാൻ,ഞാൻ താഴേക്കോടി.

“എല്ലാരും കണക്കാ .എന്നെത്തോൽപ്പിക്കാൻ നടക്കുന്നു..മക്കളും നാട്ടുകാരും കുടുംബക്കാരും എല്ലാരും ”ഡിനിംഗ് റൂമിലേക്ക് കേറി ഞാൻ വന്നപ്പോ കേട്ട സുന്ദരമായ ഡയലോഗ്സ്. തോൽപ്പിക്കാൻ നടക്കുന്ന മക്കളെന്ന് ഉദ്ദേശിച്ചത് എന്നെ മാത്രമായിരിക്കും. ഇന്നലെ ഞാൻ അതാണല്ലോ അമ്മയോട് ചെയ്തത് .

കരഞ്ഞമ്മയുടെ മുന്നിൽ നിൽക്കുന്ന ഏട്ടത്തിയെ പ്രതീക്ഷിച്ച ഞാൻ, റൂമിലേക്ക് കേറിയപ്പോ കണ്ടത് ,അമ്മയുടെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അനുഷേച്ചിയെ. അപ്പോഴിത്ര നേരം ചേച്ചിയാണ് അമ്മയുടെ ഇരയായി നിന്നത്. അപ്പോ ഏട്ടത്തിയെവിടെ? ഞാൻ നീണ്ടു വലിഞ്ഞു അടുക്കയിലേക്കുള്ള  വഴിയിലേക്ക്,

ഉള്ളിലേക്ക് നോക്കി. പേടിച്ച പൂച്ച കുഞ്ഞിനെ പോലെ ഡിനിംഗ് ഹാളിലേക്ക് പമ്മി നോക്കി, അമ്മയുടെ വായിൽ നിന്ന് അനുഷേച്ചിക്ക് വരുന്ന ചീത്ത കേട്ടു നിൽക്കുന്ന എന്റെ പാവം ഏട്ടത്തിയമ്മ. ഇട്ട മഞ്ഞ ചുരിതാറിൽ അവിടെയും ഇവിടെയും വെള്ളം പറ്റിയിട്ടുണ്ട് .കയ്യിൽ പാത്രം കഴുകുന്ന സ്‌ക്രബ്ബർ. മറ്റേ കൈയ്യിൽ അവിടെയും ഇവിടെയും കരിയുടെ പാടുകൾ. പാത്രം കഴുകായിരുന്നോ ഈ രാവിലെ തന്നെ?

ഏട്ടത്തിയുടെ തൊട്ടടുത്ത് അമ്മയുടെ ഒച്ചയിടുന്ന വാക്കുകൾ കേട്ട് പേടിച്ചു നിൽക്കുന്ന ശാരദാമ്മ. എന്തായിവിടെ സംഭവിക്കുന്നതെന്ന് മാനസികാതെ നിന്ന എന്നെ ചീത്ത കേട്ടുകൊണ്ടിരുന്ന അനുഷേച്ചി എങ്ങനെയോ കണ്ടു.

💬 Comments

View all comments