Chapter Title : തമ്പുരാട്ടി 7 [രാമന്]
ഏട്ടത്തി അന്തം വിട്ടെന്നെ നോക്കി.
ഞങ്ങൾ മൂന്നും കൂടെ പിന്നേയും ഓരോന്ന് പറഞ്ഞിരുന്നു. ഇടക്ക് ഞാൻ താഴെക്ക് പോയി നോക്കും അമ്മയെങ്ങാനും പുറത്തുണ്ടോന്ന്. അല്ലേൽ ലിവിങ് റൂമിലും വരാന്തയിലും നിറഞ്ഞു നിന്നിരുന്ന പെണ്ണ് ഒന്ന് മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങുന്നില്ല!
അടുക്കളയിൽ വെള്ളം കുടിക്കാൻ പോയ ഞാൻ ഇന്നലെയമ്മ എന്തൊക്കെയോ കത്തിച്ചു കൂട്ടിയ പറമ്പിലേക്ക് അറിയാതെ എങ്കിലും നോക്കിപ്പോയി! എന്തെങ്കിലും സാധനം അവിടന്ന് കിട്ടിയാലോ?
ഞാൻ പുറത്തേക്കിറങ്ങി പറമ്പിലേക്ക് മെല്ലെ നടന്നു .ഉച്ചകഴിഞ്ഞ വെയിലിന്റെ ചൂടിൽ ചെടികളും, മരങ്ങളും ,ഒച്ചയുണ്ടാക്കുന്ന ചീവീടുകളും പോലും ഉറങ്ങി പോയെന്ന് തോന്നുന്നു.ആകെ മൊത്തം മങ്ങിയ ഒരു നിശബ്ദത. ചുറ്റും നോക്കി അമ്മായിനിയും എന്നെ കാണുന്നില്ലല്ലോന്ന് ഉറപ്പ് വരുത്തി ഞാൻ കത്തിച്ച ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കി. എല്ലാം കത്തി കരിഞ്ഞതാണ്. ചെറിയ പേപ്പർ മുറികൾ മാത്രം കത്താതെ കാണാം .അതിൽ നിന്ന് ഒന്നും കിട്ടാനില്ല. ഇടയിൽ ഒരു കഷ്ണം പേപ്പർ ഇത്തിരി കട്ടിയുള്ളതാണ്, കയ്യിലെടുത്തു നോക്കിപ്പോ അത് ഫോട്ടോ പ്രിന്റ് ചെയ്യുന്ന പേപ്പർ കഷ്ണമാണ്. അമ്മ ആരുടെ ഫോട്ടോയാണ് കത്തിച്ചു കളഞ്ഞത്? എന്നോടുള്ള ദേഷ്യത്തിന് എന്റെയാണെലോ? അതിന് അമ്മയെന്തിനാ എന്റെ ഫോട്ടോ സൂക്ഷിച്ചു വെക്കുന്നത്? ഏയ്യ് അതൊന്നും ആവില്ല. പിന്നേയും ഞാൻ കോലിട്ട് കരിഞ്ഞ പേപ്പറുകൾ കുത്തി തോണ്ടിയെങ്കിലും അതിലൊന്നും ഇല്ലായിരുന്നു.
വൈകുന്നേരം പുറത്തു പോവാനുള്ള ഒരുക്കം ആയിരുന്നു. അപ്പോഴേക്ക് അമ്മ ഇങ്ങനെ കളിക്കുന്ന വിഷമത്തിൽ തന്നെയായിരുന്നു ഞാൻ. പുറത്തു പോവാൻ പോലും ഒരു ഉത്സാഹവും ഇല്ലാത്ത അവസ്ഥ. പട്ടിണി കിടക്കുന്ന അമ്മയെ വീട്ടിൽ ഒറ്റക്കാക്കി, പുറത്തു ചുറ്റിയാടിക്കാൻ സന്തോഷിക്കാൻ പോവാണല്ലോന്ന ചിന്ത എന്നെ
💬 Comments
View all comments