Chapter Title : തമ്പുരാട്ടി 7 [രാമന്]
എനിക്കോർമ്മയുണ്ട്.
ഇനി ഞാൻ അതും വാങ്ങി ചെന്നാ വേണ്ടാന്ന് പറഞ്ഞു ആട്ടി ഓടിച്ചാലോ. ഇല്ലേൽ ഫുഡ് കഴിച്ചതാ നിന്റെ ഔതാര്യമൊന്നും എനിക്ക് വേണ്ടാന്ന് പറഞ്ഞാ. ഇപ്പോഴെത്തേക്കാൾ കൂടുതൽ വിഷമാവും എനിക്ക്. വിളിച്ചാ ഫോൺ എടുക്കലുണ്ടാവില്ല എന്നാലും ട്രൈ ചെയ്യാലോ. ഞാൻ വണ്ടി സൈടാക്കി അമ്മയുടെ ഫോണിലേക്ക് കാൾ ചെയ്തു. റിങ് ചെയ്യാൻ തുടങ്ങി.എടുക്കോ ഇല്ലയോ എന്നുള്ള ടെൻഷൻ എനിക്ക് മനസ്സിൽ നിറയാൻ തുടങ്ങി. എടുത്തില്ല. വെറുതെയാണ് അമ്മയെടുക്കാൻ പോണില്ല എന്നാലും ഞാൻ ഒന്നുകൂടെ വിളിച്ചു. ഫോൺ റിങ് ചെയ്ത് നിന്നു.അമ്മ വീണ്ടും എടുത്തില്ല.
എനിക്ക് പ്രാന്തായി. താടക സ്വഭാവം. ഒന്ന് ഫോണെടുത്താൽ എന്താ. ചാവാൻ കിടക്കാണെലോ . ഫോൺ പോക്കറ്റിൽ വെച്ച് വണ്ടി ഞാൻ വീട്ടിലേക്ക് വീണ്ടും ഓടിച്ചു .
പെട്ടന്ന് കീശയിൽ നിന്ന് ഫോണൊന്ന് വൈബ്രേറ്റ് ചെയ്തു. നോട്ടിഫിക്കേഷൻ വന്നതാവും എന്നാലും. അമ്മയാണേലോ എന്ന ഒറ്റ തോന്നലിൽ ഞാൻ വണ്ടി വീണ്ടും സൈടാക്കി ഫോൺ എടുത്ത് ആകാംഷയോടെ നോക്കി. തേങ്ങ.ഫ്ലിപ്കാർട്ടിന്റെ നോട്ടിഫിക്കേഷൻ. ഫോണെടുത്തു റോട്ടിലേക്ക് ഒരു ഏറു കൊടുക്കാൻ തോന്നി. പിന്നെ എത്ര പിടിച്ചു വെച്ചിട്ടും അമ്മയെ ഒന്ന് കൂടെ വിളിക്കാൻ എന്റെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. എന്തേലും ആവട്ടെ വിളിക്കാം.
ഫോൺ ഞാൻ ചെവിയിൽ വെച്ചു. രണ്ട് റിങ്. രണ്ടേ രണ്ടു റിങ്ങിൽ ഫോൺ കണക്ട്. വിശ്വാസം വരാതെ ഞാൻ ഫോണിലേക്ക് നോക്കി. ടൈമർ അതാ ഓടുന്നു. എന്റെ അമ്മപ്പെണ്ണ് ഫോൺ എടുത്തത് തന്നെയാണ്.
“എന്താണ്..”പരുക്കൻ ശബ്ദം. ദേഷ്യത്തിലാണ്!
എന്താണമ്മേ പ്രശ്നം എന്തിനാ പട്ടിണി കിടക്കണേ എന്ന് ചോദിച്ചു കുറേ ചീത്ത പറയാനാ തോന്നിയത് എങ്കിലും.
💬 Comments
View all comments