Chapter Title : തമ്പുരാട്ടി 8 [രാമന്]
ആ മുഖത്തു പിന്നേയും ചിരി
“അപ്പോ ശാരദേച്ചി പറഞ്ഞതോ. .ഞാൻ കഴിക്കാത്തോണ്ട് നീയൊന്നും കഴിച്ചില്ലാന്ന്.. ഞാൻ കഴിച്ചില്ലേൽ നീയൊന്നും കഴിക്കൂല്ലേ? അത്രക്ക് സ്നേഹമൊക്കെയുണ്ടോ? ”എന്റമ്മേ..ഞാൻ വായ പൊത്തിപ്പോയി. എന്തോരു ചോദ്യമാണിത്.അതും അമ്മയുടെ സുന്ദര ചിരിയോടെ. ഇങ്ങനെയൊക്കെ ഈ സാധനത്തിന് സംസാരിക്കാൻ അറിയാമല്ലേ?
“അമ്മേ അത്...ഞാൻ. .....” സ്നേഹമൊക്കെയുണ്ടോന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ വാക്ക് തപ്പി. എന്റെ ജീവനാന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാൻ .
“ഉം...”എന്റെ തപ്പൽ കണ്ട്. അമ്മയൊരു കള്ളത്തര ചിരി ചിരിച്ചു.ഇടതു കൈ കൊണ്ട് ബിരിയാണിയും ചെറിയ ചിക്കൻ പീസുമെടുത്തു വിരലുകൊണ്ടൊരു വാരി ഒരു പിടി എടുക്കുന്ന കണ്ടപ്പോ.അവസാനം തമ്പുരാട്ടി വാശിയെല്ലാം വിട്ട് ഭക്ഷണം കഴിച്ചു തുടങ്ങിയല്ലോ എന്ന് വിചാരിച്ചതേയുള്ളു. വാരിയ ബിരിയാണി എൻറെ നേർക്കമ്മ നീട്ടി.
“ഞാൻ വാരിത്തന്നാ നീ കഴിക്കോ? ” ഞാനാകെ അന്തം വിട്ടൊരു പരുവമായി. നേരത്തെ മോനൂസേന്ന് വിളിച്ചു എന്നെ ഞെട്ടിച്ചതല്ലേ ഈ സാധനം . ഇപ്പോഴെനിക്ക് വാരി തരാനമ്മ നോക്കുമ്പോ. അമ്മയെന്തിനാ ഇപ്പോഴെന്നോട് ഒരുകാലത്തും കാണിക്കാത്ത സ്നേഹം കാട്ടുന്നത്.ഞാനമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തോടെ നോക്കി നിന്നുപോയി.
“എന്തേ നോക്കണേ? ഞാൻ വാരിത്തരാന്ന് ഇഷ്ടക്കേട് ഒന്നുമില്ലല്ലോ ല്ലേ? ...” അമ്മ നല്ല കൊതിപ്പിക്കുന്ന പോലെ ചിരിച്ചുകൊണ്ട് ബിരിയാണി കൈ എന്റെ ചുണ്ടിന് നേരെ നീട്ടി. എനിക്കെന്ത് ഇഷ്ടക്കേടുണ്ടാവാനാ. ആ കൈ കൊണ്ട് വാരി തന്നാ അത്രേം വലിയ ഭാഗ്യമുണ്ടോ? കണ്ണ് നിറച്ചുകൊണ്ട് ഞാൻ വാ വേഗം പൊളിച്ചു കൊടുത്തു.
ജീവിതത്തിൽ എന്റെ ഓർമയിൽ ആദ്യമായി,അമ്മയെനിക്ക് വാരി തരുന്നു. ഇടം കൈ കൊണ്ടാണ് അമ്മ ഭക്ഷണം കഴിക്കൽ. അമ്മ ഇടം
💬 Comments
View all comments