0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 205325

ഇല്ലാ...“ സത്യം ചെയ്ത് കൊടുക്കാനെനിക്ക് ഒരു മടിയുമുണ്ടായില്ല.ഏട്ടത്തിയുടെ മുഖം നല്ലപോലെ വിടർന്നു.പറഞ്ഞാൽ അനുസരിക്കാനും ഒരാളുണ്ടാവുന്ന സന്തോഷം ഏട്ടത്തിയുടെ ഉള്ളു നിറച്ചു കാണും.

”ഇനി ഏട്ടത്തിക്ക് കെട്ടിപ്പിടിച്ചു ഒരുമ്മ തന്നേ...?“ ആ കൈ വീണ്ടും വിടർത്തി ഏട്ടത്തി ചിരിച്ചു. എന്നെ കൊച്ചു കുട്ടിയായിട്ടാണോ ഏട്ടത്തിയിപ്പോഴും കരുതുന്നെ? എന്തൊരു സ്നേഹമാണാ ഉള്ളു നിറയെ. കോട മൂടിയ അന്തരീക്ഷത്തിൽ, നല്ല തണുപ്പുള്ള കുളിരിൽ ,ബാത്‌റൂമിൽ നിന്ന് വരുന്ന ചെറിയ വെളിച്ചത്തിൽ സുന്ദരിയായി ഇരിക്കുന്ന ഏട്ടത്തിപെണ്ണിനെ വാരി പിടിച്ചു ഞാൻ കവിളിൽ തുരു തുരു ഉമ്മവെച്ചു.ഏട്ടത്തി ആർത്തു ചിരിച്ചു.

റൂമിലേക്ക് പോവാൻ നേരം. തണുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനെന്റെ മസ്സിൽ കാണിച്ചു കൺവിൻസ് ചെയ്ത് ഏട്ടത്തിയെ രണ്ടു കൈ കൊണ്ടും കോരിയെടുത്തു നെഞ്ചിലാക്കി. കാലും തൂക്കി എന്റെ നെഞ്ചിൽ തലയും വെച്ച് സുഖിച്ചു കിടന്ന ഏട്ടത്തിയെ കുഞ്ഞു കുട്ടിയെപ്പോലെ കളിപ്പിച്ചു ഞാൻ റൂം വരെയെത്തിച്ചു.

അനുഷേച്ചി സുഖാമായി ഉറങ്ങാണ്. ശബ്ദമുണ്ടാക്കാതെ ഏട്ടത്തിയെ ബെഡിൽ കിടത്തി ഞാൻ നടുക്ക് കേറി കിടന്നു. അനുഷേച്ചിയോട് ഒട്ടികിടന്നപ്പോ ഏട്ടത്തി എന്നെ പുറകിൽ നിന്ന് മുറുക്കെ കെട്ടിപ്പിടിച്ചു. പെണ്ണുങ്ങളുടെ ചൂടും, കൊതിപ്പിക്കുന്ന മണവും കൊണ്ട് ഞാൻ സുഖമായി ഉറങ്ങി .

(തുടരും)

💬 Comments

View all comments