0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 204946

എന്ത് ഈണത്തോടെയും സ്നേഹത്തോടെയുമാണ് അമ്മയത് ചോദിച്ചത്. ഇന്നലെ മുതൽ മിണ്ടാണ്ട നിന്ന സാധനം പെട്ടന്നിങ്ങനെ സ്നേഹത്തോടെ ചോദിച്ചപ്പോ. സന്തോഷം കൊണ്ട്, തേങ്ങ! കണ്ണ് നിറഞ്ഞു പോയി. എങ്ങനെ ഈ കണ്ണും വെച്ച് അമ്മയെ തിരിഞ്ഞു നോക്കും. ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക് വേഗം പോയി.

ചായ എടുത്ത് കണ്ണ് നല്ലപോലെയൊപ്പി.ഞാനമ്മയുടെ അടുത്തേക്ക് ഒരു ചിരിയുമായി ദൃതിയിൽ നടന്നു. അമ്മയുടെ മുന്നിൽ വല്ല്യ പവറുകാട്ടി നടന്ന ഞാൻ കരഞ്ഞാൽ മോശല്ലേ?

മുന്നിലെത്തിയപ്പോ, ഞാനെങ്ങനെയാണോ പ്ലേറ്റിലാക്കി ബിരിയാണി വെച്ചത് അത് അതേപോലെയുണ്ട്. അമ്മയൊരു വറ്റ് കഴിച്ചിട്ടില്ല.

“ഏഹ് കഴിച്ചില്ലേ..ഇനിയുമെന്താ അമ്മയുടെ പ്രശ്‍നം..തമ്പുരാട്ടി വെജിറ്റെറിയനായോ?...”

ഗ്ലാസ്സിലേക്ക് ചായ പകർന്നു ഞാനമ്മയുടെ ഇടത്തെ സൈഡിൽ മേശക്ക് മുന്നിലിരുന്നു.

അമ്മയെന്നെ സ്നേഹത്തോടെ നോക്കി ചിരിച്ചു. എന്ത് രസാണ് ആ മുഖമിപ്പോ കാണാൻ. ഞാൻ മേശയിൽ കൈ മുട്ട് കുത്തി താടിക്ക് കൈ കൊടുത്തു നോക്കി ഇരുന്നു പോയി.

“നീ കഴിച്ചില്ലല്ലോ...?..” ദേ വീണ്ടും അമ്മയുടെ സ്നേഹത്തോടെയുള്ള ചോദ്യം. ചെറ്റ സ്വഭാവാണ്. ഇങ്ങനെ സ്‌നേഹം കാണിച്ചാൽ എനിക്കെപ്പോഴും ഇതേപോലെ വേണമെന്ന് തോന്നില്ലേ. തന്നാൽ പ്രശ്നല്ല. തമ്പുരാട്ടി തരൂലല്ലോ.

“ഞാനൊക്കെ കഴിച്ചതാണമ്മേ...അമ്മ കഴിച്ചോ..” ഉച്ചക്ക് കഴിക്കാതെ പോയ കാര്യം ഞാൻമെല്ലെ വിഴുങ്ങി കളഞ്ഞു. എന്റെ വിശപ്പിനെക്കാൾ ഇപ്പോ എനിക്ക്‌ അമ്മയുടെ വിശപ്പ് മാറ്റുന്നതാണ് മുഖ്യം. ആ മുഖത്തു പിന്നേയും ചിരി

“അപ്പോ ശാരദേച്ചി പറഞ്ഞതോ. .ഞാൻ കഴിക്കാത്തോണ്ട്  നീയൊന്നും കഴിച്ചില്ലാന്ന്.. ഞാൻ കഴിച്ചില്ലേൽ നീയൊന്നും കഴിക്കൂല്ലേ? അത്രക്ക് സ്നേഹമൊക്കെയുണ്ടോ? ”എന്റമ്മേ..ഞാൻ വായ പൊത്തിപ്പോയി. എന്തോരു ചോദ്യമാണിത്.അതും അമ്മയുടെ സുന്ദര ചിരിയോടെ. ഇങ്ങനെയൊക്കെ ഈ സാധനത്തിന് സംസാരിക്കാൻ അറിയാമല്ലേ?

“അമ്മേ അത്...ഞാൻ. .....” സ്നേഹമൊക്കെയുണ്ടോന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ വാക്ക് തപ്പി. എന്റെ ജീവനാന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാൻ .

“ഉം...”എന്റെ തപ്പൽ കണ്ട്. അമ്മയൊരു കള്ളത്തര ചിരി ചിരിച്ചു.ഇടതു കൈ കൊണ്ട് ബിരിയാണിയും ചെറിയ ചിക്കൻ പീസുമെടുത്തു വിരലുകൊണ്ടൊരു വാരി ഒരു പിടി എടുക്കുന്ന കണ്ടപ്പോ.അവസാനം തമ്പുരാട്ടി വാശിയെല്ലാം വിട്ട് ഭക്ഷണം കഴിച്ചു തുടങ്ങിയല്ലോ എന്ന് വിചാരിച്ചതേയുള്ളു. വാരിയ ബിരിയാണി എൻറെ നേർക്കമ്മ നീട്ടി.

“ഞാൻ

💬 Comments

View all comments