0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 265.7K

താടക സ്വഭാവം കാണിച്ച അമ്മപെണ്ണിന്റെ നിഷ്കളങ്കമായ നിൽപ്പ് കണ്ടപ്പോൾ പാവം തോന്നിയെങ്കിലും. ഇങ്ങനെയൊന്നും പറഞ്ഞില്ലേൽ അമ്മയെനിക്ക് ഒരു വിലപോലും തരില്ല.

“ഇങ്ങനെ നോക്കിയെന്നെ പേടിപ്പിക്കാനൊന്നും നോക്കണ്ട...കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..” ഞാനൊരു വിരല് അമ്മയുടെ കണ്ണിനു നേരെ കുത്താൻ ആഞ്ഞു . അമ്മ കണ്ണ് രണ്ടും ചിമ്മി ബാക്കിലേക്ക് ഒരു സ്റ്റെപ്പ് വെച്ചു. പേടിച്ചിട്ട്.

പെട്ടന്ന് ഞാനമ്മയുടെ ഇടത്തെ കൈത്തണ്ടയിൽ ഒന്നുമാലോചിക്കാതെ,കേറിപിടിച്ചു.അമ്മയൊന്ന് ഞെട്ടി.ഞാനിങ്ങനെ സ്വാതന്ത്രം കാണിക്കുന്നത് ആദ്യായിട്ടാണല്ലോ! ശെരിക്കും ചീത്തയോ തല്ലോ കിട്ടേണ്ടതാണ്. കിട്ടുമോന്നുള്ള പേടിയുമുണ്ട്. എന്നാ അമ്മയൊന്നും ചെയ്തില്ല.

“വന്നേ ഇത് കഴിച്ചിട്ട് അമ്മയെന്നോട് മിണ്ടാതിരിക്കോ,ചീത്ത പറയോ,മുഖം കറുപ്പിക്കോ എന്താന്ന് വെച്ചാൽ ചെയ്തോ?.ഇങ്ങനെ പട്ടിണി കിടക്കാൻ മാത്രം ഞാസ്സമ്മതിക്കൂല്ല..” അതും പറഞ്ഞു ഞാൻ അമ്മയുടെ കയ്യും പിടിച്ചു ഡോറിന് വെളിയിലേക്ക് കൊണ്ട് പോന്നു. ഒരക്ഷരം മിണ്ടാതെ ,നേരെത്തെ കാണിച്ച ദേഷ്യത്തിന്റെ ഒരംശം പോലും ആ മുഖത്തു കാണിക്കാതെ എന്റെ പുറകെ അമ്മപെണ്ണ് തല താഴ്ത്തി അനുസരണയോടെ പുറത്തേക്ക് വന്നു. അമ്മയിത്തിരി ബലം പിടിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.

ഞാനൊന്ന് കടുപ്പിച്ചു പറഞ്ഞാൽ,ദേഷ്യം പിടിച്ചാ ഇല്ലാതാവുന്നതാണോ അമ്മയുടെ താടക സ്വഭാവം!

പാസ്സേജിലൂടെ നടക്കുമ്പോ താടക തന്നെയല്ലേ എന്റെ കയ്യും പിടിച്ചു പുറകെ വരുന്നതെന്ന് ഞാൻ സംശയത്തോടെ തിരിഞ്ഞു നോക്കി. ഇനിവല്ല സുന്ദരി യക്ഷിയുമാണേലോ?

ഏയ്.ദേഷ്യമുഖവും പേടിപ്പിക്കണ ഒച്ചയൊന്നുമില്ലന്നേയുള്ളു. എന്റെ ശ്രീദേവി തന്നെയാണ്.

എല്ലാരുടെയും പേടിസ്വപ്നമായ തമ്പുരാട്ടി. മകന്റെ ചീത്ത കേട്ട് അനുസരണയുള്ള കുട്ടിയായി എന്നറിഞ്ഞാൽ ആരേലും വിശ്വസിക്കോ? എനിക്ക്‌ തന്നെ ഇതമ്മ തന്നെയല്ലേന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്! എന്തൊരു പാവമാണിപ്പോ? കണ്ടാ നെഞ്ചിൽ ചേർത്തു കൊഞ്ചിക്കാൻ തോന്നും.

ഡെയിനിങ് റൂമിലേക്ക്

💬 Comments

View all comments