0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 265.7K

ഞാനിതെടുത്തു തരാം...” എത്ര സ്നേഹം കൂട്ടിയാണ് ഞാനത് പറഞ്ഞത്. ശെരിക്കും മനസ്സിൽ നിന്ന് വന്ന വാക്കുകളായിരുന്നു .അതോണ്ടന്നെ അമ്മയെന്റെ കൂടെ പിണക്കം വിട്ട് വരുമെന്ന് കരുതി. എവിടെ അമ്മയുടെ മുഖത്തു വീണ്ടും ദേഷ്യം.

“എനിക്കൊന്നും വേണ്ട.!!” അമ്മയൊറ്റപ്പറച്ചിൽ “നിന്റെ കയ്യിൽ നിന്നാണേൽ ഒരു സാധനോം വേണ്ട! പട്ടിണി കിടന്ന് ചാവാണേൽ ചാവട്ടെ.ഞാനല്ലേ. നിനക്കെന്തിനാ അതിന് വിഷമം...”ഉള്ളിൽ നിറച്ച സ്നേഹവും. അമ്മയോടുകാണിക്കാൻ എടുത്തു വെച്ച കൊഞ്ചലും. ഇത്രേം നേരത്തെ സന്തോഷവും എല്ലാം അമ്മ ഒറ്റ ഡയലോഗിൽ കത്തിച്ചു കളഞ്ഞു. ഞാൻ മനസ്സിൽ പേടിച്ച പോലെത്തന്നെ അമ്മ പറഞ്ഞു കളഞ്ഞല്ലോ ഈശ്വരാ.

എന്റെ മോന്ത വിഷമം കൊണ്ട് പെട്ടന്ന് വിളറിപ്പോയി. എന്നാലും അമ്മയുടെ ഭാഗത്തു നിന്ന് ഞാനിത് പ്രതീക്ഷിച്ചതായത് കൊണ്ട് പെട്ടന്ന് ഞാനതിൽ നിന്ന് റിക്കവറായി. ആ ചോദ്യം കേട്ടില്ലേ വിശന്നു ചത്താലും എനിക്കെന്തിനാ വിഷമമെന്ന്. ഇന്നും ഇന്നലെയും അമ്മയെ ഓർത്തു ഞാൻ വിഷമിച്ചത് എത്രയാണ് അതിനറിയില്ലല്ലോ? കാണിച്ചു തരാമെടീ അമ്മപെണ്ണേ എന്റെ സ്നേഹമെന്താന്ന് . എനിക്കിത്തിരി വാശി കേറി.

“അമ്മേ വലുതാന്നും, തമ്പുരട്ടിയാന്നും ഞാൻ നോക്കൂല്ല. നല്ലയടി ചന്തിക്ക് ഞാൻ തരും.എന്നോടുള്ള ദേഷ്യോം വാശിയും ഭക്ഷണത്തിനോടാ കാണിക്കല്. വിശന്നു കിടന്നാ എല്ലാമായല്ലോ ല്ലേ?. എവിടേലും തല കറങ്ങി വീണാലോ .എന്തേലും പറ്റിയാലോ.വലുതാവും തോറും ചെറിയ കുട്ടികളെ സ്വഭാവം കാണിക്കാ..“ അമ്മയുടെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി നിന്ന് ചെറിയ ദേഷ്യം കാട്ടി ഞാനതുംമ്പറഞ്ഞൊന്നു ശ്വാസം വിട്ടു.എന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാതെ വന്ന ശകാരത്തിന്റെ പിടിയിലായിരുന്നു അമ്മ.ആ മുഖത്തു എന്തെന്നില്ലാത്ത ഒരു തരം അത്ഭുതം നിറഞ്ഞു നിൽക്കുന്നു. ആ നോട്ടം കണ്ടപ്പോ,എന്നും

💬 Comments

View all comments