0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 204529

നിറച്ച സ്നേഹവും. അമ്മയോടുകാണിക്കാൻ എടുത്തു വെച്ച കൊഞ്ചലും. ഇത്രേം നേരത്തെ സന്തോഷവും എല്ലാം അമ്മ ഒറ്റ ഡയലോഗിൽ കത്തിച്ചു കളഞ്ഞു. ഞാൻ മനസ്സിൽ പേടിച്ച പോലെത്തന്നെ അമ്മ പറഞ്ഞു കളഞ്ഞല്ലോ ഈശ്വരാ.

എന്റെ മോന്ത വിഷമം കൊണ്ട് പെട്ടന്ന് വിളറിപ്പോയി. എന്നാലും അമ്മയുടെ ഭാഗത്തു നിന്ന് ഞാനിത് പ്രതീക്ഷിച്ചതായത് കൊണ്ട് പെട്ടന്ന് ഞാനതിൽ നിന്ന് റിക്കവറായി. ആ ചോദ്യം കേട്ടില്ലേ വിശന്നു ചത്താലും എനിക്കെന്തിനാ വിഷമമെന്ന്. ഇന്നും ഇന്നലെയും അമ്മയെ ഓർത്തു ഞാൻ വിഷമിച്ചത് എത്രയാണ് അതിനറിയില്ലല്ലോ? കാണിച്ചു തരാമെടീ അമ്മപെണ്ണേ എന്റെ സ്നേഹമെന്താന്ന് . എനിക്കിത്തിരി വാശി കേറി.

“അമ്മേ വലുതാന്നും, തമ്പുരട്ടിയാന്നും ഞാൻ നോക്കൂല്ല. നല്ലയടി ചന്തിക്ക് ഞാൻ തരും.എന്നോടുള്ള ദേഷ്യോം വാശിയും ഭക്ഷണത്തിനോടാ കാണിക്കല്. വിശന്നു കിടന്നാ എല്ലാമായല്ലോ ല്ലേ?. എവിടേലും തല കറങ്ങി വീണാലോ .എന്തേലും പറ്റിയാലോ.വലുതാവും തോറും ചെറിയ കുട്ടികളെ സ്വഭാവം കാണിക്കാ..“ അമ്മയുടെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി നിന്ന് ചെറിയ ദേഷ്യം കാട്ടി ഞാനതുംമ്പറഞ്ഞൊന്നു ശ്വാസം വിട്ടു.എന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാതെ വന്ന ശകാരത്തിന്റെ പിടിയിലായിരുന്നു അമ്മ.ആ മുഖത്തു എന്തെന്നില്ലാത്ത ഒരു തരം അത്ഭുതം നിറഞ്ഞു നിൽക്കുന്നു. ആ നോട്ടം കണ്ടപ്പോ,എന്നും താടക സ്വഭാവം കാണിച്ച അമ്മപെണ്ണിന്റെ നിഷ്കളങ്കമായ നിൽപ്പ് കണ്ടപ്പോൾ പാവം തോന്നിയെങ്കിലും. ഇങ്ങനെയൊന്നും പറഞ്ഞില്ലേൽ അമ്മയെനിക്ക് ഒരു വിലപോലും തരില്ല.

“ഇങ്ങനെ നോക്കിയെന്നെ പേടിപ്പിക്കാനൊന്നും നോക്കണ്ട...കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..” ഞാനൊരു വിരല് അമ്മയുടെ കണ്ണിനു നേരെ കുത്താൻ ആഞ്ഞു . അമ്മ കണ്ണ് രണ്ടും ചിമ്മി ബാക്കിലേക്ക് ഒരു സ്റ്റെപ്പ് വെച്ചു. പേടിച്ചിട്ട്.

പെട്ടന്ന് ഞാനമ്മയുടെ ഇടത്തെ കൈത്തണ്ടയിൽ ഒന്നുമാലോചിക്കാതെ,കേറിപിടിച്ചു.അമ്മയൊന്ന് ഞെട്ടി.ഞാനിങ്ങനെ സ്വാതന്ത്രം കാണിക്കുന്നത് ആദ്യായിട്ടാണല്ലോ! ശെരിക്കും ചീത്തയോ തല്ലോ കിട്ടേണ്ടതാണ്. കിട്ടുമോന്നുള്ള പേടിയുമുണ്ട്. എന്നാ അമ്മയൊന്നും ചെയ്തില്ല.

“വന്നേ ഇത് കഴിച്ചിട്ട് അമ്മയെന്നോട് മിണ്ടാതിരിക്കോ,ചീത്ത പറയോ,മുഖം കറുപ്പിക്കോ എന്താന്ന് വെച്ചാൽ ചെയ്തോ?.ഇങ്ങനെ പട്ടിണി കിടക്കാൻ മാത്രം ഞാസ്സമ്മതിക്കൂല്ല..” അതും പറഞ്ഞു ഞാൻ അമ്മയുടെ കയ്യും പിടിച്ചു ഡോറിന് വെളിയിലേക്ക് കൊണ്ട് പോന്നു. ഒരക്ഷരം മിണ്ടാതെ ,നേരെത്തെ കാണിച്ച ദേഷ്യത്തിന്റെ ഒരംശം പോലും ആ മുഖത്തു

💬 Comments

View all comments