Chapter Title : തമ്പുരാട്ടി 9 [രാമന്‍]
വേഗം ഡിനിംഗ് ടേബിളിന് മുകളിൽ വെച്ചു.
“അടങ്ങിയിരിക്കണേ ചാടരുതേ?..” ഒന്നും മനസ്സിലാവൂലെങ്കിലും എന്റെയൊരു സമാധാനത്തിന് വേണ്ടി ഞാൻ വാവയോട് പറഞ്ഞു തൊട്ടപ്പുറത്തു ഒളിച്ചിരുന്നു. അമ്മ കാണാതെ. ഇനിയത്ഥവാ വാവ വീഴാൻ പോയാൽ എനിക്ക് ചാടി വന്നു പിടിക്കാവുന്നതേയുള്ളു! അമ്മ വരുമ്പോ ടേബിളിന് മുകളിൽ വാവ ഒറ്റക്ക് ഇരിക്കുന്ന കാണുമ്പോ അപ്പോഴറിയാം എന്റെ പുന്നാര അമ്മയുടെ ശെരിക്കും മനസ്സ്.
പതുങ്ങിയിരുന്ന് ഞാൻ അമ്മയുടെ കാലൊച്ച ശ്രദ്ധിച്ചിരുന്നു. വരുന്നുണ്ട് തമ്പുരാട്ടി. നടന്നെത്തുന്നുണ്ട്. വാതിൽക്കലെത്തിയപ്പോ കാലൊച്ച നിന്നു. അമ്മ കണ്ടു കാണും വാവ ഒറ്റക്ക് ടേബിളിന് മുകളിലിരിക്കുന്നത്.
“അയ്യോ...” ന്ന് അമ്മയുടെ പേടിച്ചുള്ള വിളി ആദ്യം കേട്ടു. പിന്നേ പട പാടാന്ന് ഓടിവരുന്ന ശബ്ദവും. “അനുഷേ......” ദേഷ്യം പിടിച്ചുള്ള ആ വിളി കേട്ടപ്പോ ,ഞാൻ ഒളിഞ്ഞിരിക്കുന്ന സ്ഥലത്തുനിന്ന് തലപൊന്തിച്ചു നോക്കി. ടേബിളിന് മുകളിൽ ഇരിക്കുന്ന വാവയെ വീഴാതിരിക്കാൻ അമ്മ വാരിയെടുത്തു നെഞ്ചിലേക്ക് ചേർക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.
“അനുഷേ....” വീണ്ടും അമ്മയുടെ നീട്ടിയ വിളി. നെഞ്ചിലുള്ള വാവയെ എന്നാലുമമ്മ വാരി പിടിച്ചു ആശ്വസിപ്പിക്കുണ്ട്. അടുക്കളയിൽ നിന്നപ്പോ ഓടി പിടിച്ചു വരുന്ന വേറെ കാലൊച്ച കേട്ടു . ഏട്ടത്തി. പടച്ചോനേ അമ്മയിപ്പോ ഏട്ടത്തിയുടെ മേലേക്ക് കേറുമല്ലോ?
ഞാൻ തലപൊക്കി എഴുന്നേറ്റപ്പോഴേക്കും ഏട്ടത്തി അമ്മയുടെ അടുത്തെത്തിയുട്ടുണ്ട്. വാവയെ നെഞ്ചിൽ വെച്ച അമ്മയെ കണ്ട് ഏട്ടത്തി ആകെ അന്തം വിട്ടു നിന്നു .എന്നാ തമ്പുരാട്ടിയുടെ മുഖത്തുള്ള ദേഷ്യം കണ്ടപ്പോ പെണ്ണിന്റെ വിരലുകൾ അടക്കം വിറക്കുന്നുണ്ട്.
“അനുഷയ്യെവിടെ ....? ” ചേച്ചിയാണ് വാവയെ എടുത്തു ഇത്ര നേരം നടന്നേന്നാണ് അമ്മ കരുതിയെ . ഇവിടെ വെച്ച് പോയത്
💬 Comments
View all comments