Chapter Title : തമ്പുരാട്ടി 9 [രാമന്‍]
ചേച്ചിയാന്നായിരിക്കും അമ്മയുടെ വിചാരം. എന്നാലും അമ്മ ഏട്ടത്തിയെ ചീത്ത പറഞ്ഞു കൊല്ലും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. അമ്മക്ക് ഏട്ടത്തിയോട് ദേഷ്യമേയില്ല!
“മുറിയിലാ മീറ്റിംഗ്....”
“ആദിയോ...?” ഏട്ടത്തി മുഴുവനാക്കുന്നതിന് മുന്നേ തന്നെ അമ്മയുടെ അടുത്ത ചോദ്യം!
“മോളെയും കൊണ്ട്....” ഏട്ടത്തി പേടിച്ചു വിക്കി പറഞ്ഞപ്പോഴേക്കും ഞാൻ അവരുടെ മുന്നിലെത്തി. ഏട്ടത്തിയും അമ്മയും എന്നെ പല ഭവങ്ങളോടെ നോക്കി. ഞാനാണ് ഇത് ചെയ്തത് എന്ന് മനസ്സിലാക്കിയപ്പോ അമ്മയൊന്നും പറഞ്ഞില്ല. ഞാൻ എന്തിനാണ് ഇത് ചെയ്തതെന്ന് മനസ്സിലായി കാണും.
ശെരിക്കും അമ്മ പേടിച്ച കണ്ടിട്ട് എനിക്കിട്ട് നാലെണ്ണം കിട്ടേണ്ടതാണ്. പക്ഷെ എന്റെ ശ്രീദേവി പെണ്ണിന് എന്നോട് ലവ്വാന്നാ എനിക്ക് തോന്നുന്നേ? ഞാനെന്ത് ചെയ്താലും ഒരു പ്രശ്നവും ഇല്ലാത്തപോലെയാണ് ഇപ്പോഴത്തെ മട്ടും ഭാവവും! അതോണ്ട് നന്നായി എനിക്കെന്ത് വേണേലും അമ്മപ്പെണ്ണിനെ കാട്ടാലോ!
ചോറ് കഴിച്ചു കഴിഞ്ഞപ്പോ വീണ്ടും അമ്മയെ കളിപ്പിക്കാൻ എനിക്കൊരു അവസരം പിന്നേയും കിട്ടി. അമ്മ വരാന്തയിൽ ചാരു കസേരയിൽ കാലിൽ കാലും വെച്ച് എന്തോ വായിക്കായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ സെന്തിലിന് ഫോർറ്റ്യുണർ അത്യാവശ്യമായി വേണമെന്ന് അവന്റെ ഫോൺ കാൾ . ഞങ്ങളുടെ പറമ്പിൽ പോലും കാലു കുത്താൻ പേടിച്ചിട്ട്. ഗേറ്റിന് പുറത്ത് റോട്ടിൽ നിന്നാണ് എന്നെയവൻ ഫോൺ ചെയ്ത്.
“നിനക്ക് ഇങ്ങട്ട് കേറി വന്നൂടെ സെന്തിലേ?... ”മടിയിലുള്ള വാവയെയും വാരി എടുത്ത്. കാറിന്റെ കീയും എടുത്തു. ഞാൻ ഹാളിൽ നിന്ന് പുറത്തേക്ക് നടന്നു പറഞ്ഞു. ഏട്ടത്തിയുടെയും ചേച്ചിയുടെയും പണി കഴിയുന്ന വരെ വാവയുടെ ചുമതല എന്റെ തലയിലാണ്. അതോണ്ട് എവിടേ പോവുമ്പോഴും പെണ്ണിനെ വാരി എന്റെ നെഞ്ചത്തിടണം.
“മോനെ...ഇന്ത്യൻ പ്രസിഡന്റിന്റെ
💬 Comments
View all comments