0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

വസതിയിലേക്ക് കള്ളനായി പോവാൻ പറഞ്ഞാലും ഞാൻ ചെലപ്പോ ചെന്നുന്ന് ഇരിക്കും..എന്നാലും ഇവിടേക്ക് ഞാനില്ലെടാ...”കളിയാക്കികൊണ്ടുള്ള ചിരി. അവന് മാത്രമല്ല നാട്ടുകാർ വരെ ഗേറ്റിന് ഇപ്പുറത്തേക്ക് കാലു കുത്താറില്ല!

അവന്റെ ഊള ചിരിയും കേട്ട്  വരാന്തായിലേക്ക് ഇറങ്ങിയപ്പോഴാണ് അമ്മയെവിടെ ഇരിക്കുന്നത് ഞാൻ കണ്ടത്. സുഖിച്ചങ്ങു ഇരിക്കാണ്. ഒരു പണി കൊടുക്കാൻ കൊതിച്ചിരുന്ന എനിക്ക്‌ കയ്യിലുള്ള വാവയെ മാത്രമാണ് ബലിയാടായി തോന്നിയത്.

അച്ഛമ്മയുടെ മടിയിൽ മോളൊന്ന്നിരുന്നു നോക്കെന്ന് .വാവയോട് സ്വകാര്യവും പറഞ്ഞു.അമ്മയെ അധികം ശ്രദ്ധിക്കാതെ...

ഞാനിതാ വരുന്നെടാന്ന്...സെൻതിലിനോട് ഫോണിലൂടെ അമ്മ കേൾക്കാൻ വേണ്ടി പറഞ്ഞു.

വാവയെ അമ്മയുടെ മടിയിലേക്ക് മെല്ലെ വെച്ചു കൊടുത്തു ഒന്നുമറിയാത്ത പോലെ ഞാൻ ഫോണും ചെവിയിൽ വെച്ച് സ്റ്റെപ്പിറങ്ങി മുറ്റത്തേക്ക് നടന്നു. തിരിഞ്ഞു നോക്കി അമ്മയുടെ മുഖഭാവം കാണാൻ നല്ല കൊതിയുണ്ടായിരുന്നു. എനിക്ക്‌ പണി തരാണോടാ എന്നുള്ള ദേഷ്യം ആ മുഖത്തുണ്ടാവും .ഉറപ്പാ.

ചാരി കിടന്നിരുന്ന അമ്മ വാവ മടിയിൽ വന്നപ്പോ പിടഞ്ഞു പൊന്തിയത് മാത്രം ഞാനറിഞ്ഞു. പിന്നേ നോക്കാൻ നിന്നില്ല. അച്ഛമ്മയും മകളും എന്താന്ന് വെച്ചാ ചെയ്തോട്ടെ!

കാറിലേക്ക് കേറി സ്റ്റാർട്ട്‌ ചെയ്ത് മുറ്റത്തു നിന്ന് വളക്കുമ്പോ. അമ്മ വാവയെയും മടിയിൽ വെച്ചിരുന്നു എന്നെ നോക്കുന്നുണ്ട്. കൂർപ്പിച്ച കണ്ണോടെ! ഇത്തിരിയാ വാവയെ ഒന്ന് കൊഞ്ചിച്ചൂടെ ശ്രീദേവിപെണ്ണേ?

ഗേറ്റ് തുറന്നു കാറ്‌ ഞാൻ പുറത്തേക്കിറങ്ങി വെച്ചു. സെന്തിൽ വന്നത് എനിക്ക്‌ തരാൻ വെള്ള ക്രിസ്റ്റയുമായാണ്.

“അളിയാ കുറച്ചൂസം നീയിത് അഡ്ജസ്റ്റ് ചെയ്യ്..വന്നിട്ട് ഞാൻ വേണേ ഒരു ടൈപ്പ് ടു ഫോർട്യൂൺർ തരാം..ഇല്ലേൽ ഇതന്നെ തരാം..കുറച്ചു ഓട്ടമുണ്ട് അതാ...” കയ്യിൽ ക്രിസ്റ്റയുടെ കീയും തന്ന്. നായിന്റെ മോന്റെ ഒരു

💬 Comments

View all comments