0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

സ്നേഹം.

“ .ആവശ്യമുള്ളപ്പോ നിന്നേ ഞാൻ വിളിച്ചു ശല്യം ചെയ്യില്ലേ?....എന്തിനാ വെറുതെ ഇതിങ്ങനെ മുറ്റത്തിടുന്നെ? !” അവിടെയും ഇവിടെയും പോവാൻ വണ്ടി അത്യാവശ്യമുണ്ടേലും അവനെ ഇങ്ങനെ ബുദ്ധിമുട്ടാക്കുന്നത് ശെരിയല്ലെന്ന് തോന്നി. ചെറിയ കാറാണേൽ പിന്നേയും വെച്ചോന്ന് പറയാം. ഇത് അതല്ലല്ലോ!

തിരക്ക് കൂട്ടി, ഗേറ്റിന് മുന്നിൽ നിർത്തിയ ഫോർട്യൂണറിൽ കേറി ഡ്രൈവിംഗ് സീറ്റിലിരുന്ന്. അവനെന്നെ നോക്കി.

“പഴയ കഥ ഞാൻ പറയണോ? ” അവനിത്തിരിയിളിച്ചു.

“നീ ക്ലാസ്സിൽ കൊണ്ട് വരുന്ന ചോറിൽ കയ്യിട്ട് വാരിത്തിന്നാ സെന്തിൽ ഈ നിലയിൽ ആയത് “എന്ന ഡയലോഗ് അവന്റെ വായിൽ നിന്ന് പതിനായിരത്താമത്തെ പ്രാവിശ്യം കേൾക്കേണ്ടി വരും! കേട്ട് കേട്ട് മടുത്തതാ.കാറും സ്വത്തും എഴുതി തന്നാലും അത് മാത്രം ഇനിയും പറയല്ലേന്ന് പറയുന്ന പോലെ അവന് നേരെ ഞാൻ കൈ കൂപ്പി. സെന്തിൽ ക്ക ക്ക ക്കാന്ന് ചിരിച്ചു.

“ഏട്ടത്തിക്ക് സുഖല്ലേടാ...” അവൻ സ്നേഹത്തോടെ ചോദിച്ചു. ഞാൻ തല കുലുക്കി അതേന്ന് പറഞ്ഞു. അപ്പോഴവൻ ഇടതു സൈഡിലൂടെ ഗേറ്റും കഴിഞ്ഞു എന്റെ വീട്ടിലേക്ക് ഒന്ന് ഏന്തി നോക്കി.

“എനിക്ക്‌ ഒന്ന് മനസ്സിലുണ്ടായിരുന്നു ഡാ..തമ്പുരാട്ടിയുടെ ഓരോ കാണിക്കൽ കാണുമ്പോ..ഏട്ടത്തിയോട് പോലും ചെയ്തത് കണ്ടപ്പോ..നിന്റമ്മ ആളുകളെ വിഷമിപ്പിച്ചു പൈസയുണ്ടാക്കുമ്പോ... ആ കൈ കൊണ്ട് ഉണ്ടാക്കിയ ചോറല്ലേ..നിന്റെപാത്രത്തിൽ നിന്ന്കയ്യിട്ടാണേലും ചെറുപ്പത്തിൽ കഴിക്കേണ്ടി വന്നത് ഓർത്തൊരു ഒരു നെഞ്ചിലൊരു എരിച്ചില് . ഇപ്പോ...ഇത് കാണുമ്പോ..“അവൻ സൈഡ് ഗ്ലാസ്സിലൂടെ വരാന്തായിലേക്ക് വീണ്ടും നോക്കി. ഇങ്ങനെ നോക്കാൻ അവിടെയന്താ എന്നോർത്ത ഞാൻ കാറിന്റെ മറവിൽ നിന്ന് സൈഡിലേക്ക് മാറി വരാന്തയിലേക്ക് നോക്കി.

ഊരക്ക് കൈ രണ്ടും കൊടുത്ത് “ഏഹ്ഹ്ന്ന്...” കാഴ്ച

💬 Comments

View all comments