0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

കണ്ട് ഞാൻ പറഞ്ഞു പോയി. അമ്മ പെണ്ണുണ്ട് മടിയിലുള്ള വാവയെ നെഞ്ചിൽ ചേർത്ത് കുഞ്ഞി കവിളിൽ മെല്ലെയുമ്മ കൊടുത്തു ചിരിക്കുന്നു. വാവ ഉമ്മ കിട്ടുമ്പോ പൊട്ടിച്ചിരിക്കാണ്. അമ്മ വീണ്ടും കവിളിൽ ഉമ്മ കൊടുക്കും. വാവ പൊട്ടിച്ചിരിക്കും. ഇതന്നെ കാഴ്ച.

ഞാൻ മനസ്സിൽ ശ്രീദേവിയോട് വാവയെ ഒന്ന് കൊഞ്ചിച്ചു നോക്ക് എന്ന് പറഞ്ഞത് തമ്പുരാട്ടി മനസ്സിലാക്കിയോ ഈശ്വരാ...എന്തൊരു കാഴ്ചയാണ് ഇത്. ഇത്രേം സ്നേഹവും ഉള്ളിലിട്ടാണോ അമ്മ വാവയെ ഇത്ര ദിവസം തിരിഞ്ഞു നോക്കാതിരുന്നത്? ഏട്ടത്തിയും അനുഷേച്ചിയും ഇപ്പോ കണ്ടത് പറഞ്ഞാൽ പോലും വിശ്വസിക്കില്ലലോ?

സെന്തിൽ ആ കാഴ്ച കണ്ട് എന്റെ മുഖത്തേക്ക് നോക്കിയപ്പോ അവന്റെ കണ്ണുണ്ട് നിറഞ്ഞു പൊട്ടിയൊലിക്കാൻ നിക്കുന്നു. ഏട്ടത്തിയെയും വാവയെയും അമ്മ നല്ലപോലെ നോക്കുന്നുണ്ടെന്നു അവന് തോന്നി കാണും. പാവത്തിനെ തിരുത്താൻ നിക്കണ്ട. അങ്ങനെ നിന്നോട്ടെ.

“ആ കൈ കൊണ്ട് ണ്ടാക്കിയ ചോറ് കഴിച്ചതിൽ എനിക്കിപ്പോ കുറ്റബോധമൊന്നുമില്ലട്ടോ. നിന്റമ്മ അത്ര ഹൃദയമില്ലാത്ത ആളൊന്നുമില്ല ..പോട്ടെടാ..ഞാൻ വിളിക്കാം...” കണ്ണു നിറഞ്ഞത് തുടച്ചവൻ മുഖം കാണിക്കാതെ വണ്ടിയെടുത്തു പോയി.അവൻ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷവും കരച്ചിലും എല്ലാം വന്നു.കൂടെ ഇപ്പോഴെങ്കിലും അമ്മ പെണ്ണ് വാവയെ എടുത്തു കൊഞ്ചിച്ചല്ലോ?

അനുഷേച്ചിയെയും ഏട്ടത്തിയെയും ഈ കാഴ്ച കാണിക്കാൻ എനിക്ക്‌ കൊതിയായി. ഫോൺ എടുത്തു അനുഷേച്ചിയെ വിളിച്ചു. പെട്ടന്ന് ഏട്ടത്തിയെയും കൂട്ടി വരാന്തയിൽ വന്നു നോക്കാൻ പറഞ്ഞു. 

ഗേറ്റിന്റെ അവിടെ കുറച്ചു മറഞ്ഞു നിന്ന്. അവരുടെ വരവും നോക്കി നിന്ന ഞാൻ. വാവയെ കളിപ്പിക്കുന്ന അമ്മയെ നോക്കി. എന്തൊരു ചിരിയാണ് ആ മുഖത്തു. ഇത് വരെ കാണാത്തയൊന്നു. വയറിന്റെ മുകളിൽ വാവയെ ചേർത്തു

💬 Comments

View all comments