0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

കാറുമെടുത്തു ഞാൻ മുറ്റത്തേക്ക് വെക്കുമ്പോ. അമ്മയുടെ നെഞ്ചിൽ കിടന്നു വാവ ഉറക്കം പിടിച്ചിരുന്നു. മുറ്റത്തേക്ക് ഇറങ്ങിയപ്പോ..അനുഷേച്ചി ഉന്തി തള്ളി ഏട്ടത്തിയെ വരാന്തായിലേക്ക് പറഞ്ഞു വിടുന്നത് ഞാൻ കണ്ടു. ഏട്ടത്തി മെല്ലെ മെല്ലെ പേടിച്ചു പേടിച്ചു അമ്മയുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ എനിക്ക്‌ ചിരി നല്ലപോലെ വന്നു. എന്നേയും തിരിഞ്ഞു അനുഷേച്ചിയെയും നോക്കി ഏട്ടത്തി അമ്മയുടെ മുന്നിൽ നിന്നു.

പിന്നെ ധൈര്യം സംഭരിച്ചു ഏട്ടത്തി ഉറങ്ങിയ വാവയെ എടുക്കാൻ കൈ അമ്മയുടെ നേരെ നീട്ടി.

“ഞാൻ കിടത്തികൊള്ളാം...” ഏതോ ലോകത്തായിരുന്ന അമ്മ പെട്ടന്ന് ഞെട്ടിപ്പോയി. മുന്നിൽ ഏട്ടത്തി നിൽക്കുന്നത് അപ്പോഴാണ് അമ്മ ശെരിക്കും അറിയുന്നത്. വാവയെ എടുക്കനാണെന്ന് മനസ്സിലായപ്പോ അമ്മ ഉറങ്ങുന്ന വാവയെ ഒന്നുകൂടെ നോക്കി. പെട്ടന്നുണ്ട് ആ കുഞ്ഞി കവിളിൽ അമ്മ ഉരുമ്മ കൂടെ കൊടുക്കുന്നു. വാവയെ വാങ്ങുന്ന ഏട്ടത്തി അത് കണ്ട് പൊട്ടിവരുന്ന കരച്ചിൽ ചുണ്ടമർത്തി കടിച്ചു പിടിക്കുന്നത് ഞാൻ കണ്ടു.

“മോളെ....”.വാവയെ വാങ്ങി തിരിച്ചു പോവുന്ന ഏട്ടത്തിയെ  എല്ലാവരെയും ഞെട്ടിച്ചു അമ്മ തിരികെ വിളിച്ചു. അതും മോളെന്ന്!! അന്തം വിട്ട് പോയി. അകത്തു നിൽക്കുന്ന അനുഷേച്ചിയും വായ പൊളിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.

ഏട്ടത്തി ഞെട്ടല് മാറാതെ തിരിഞ്ഞു നോക്കി.

“എന്തേലും ആവശ്യമുണ്ടേൽ...എന്നോട് പറയാൻ മടിക്കൊന്നും വേണ്ട. കേട്ടല്ലോ...?” സ്ട്രൈറ് ആൻഡ് ഫോർവേഡ് ആണ് കാര്യങ്ങൾ.

ഏട്ടത്തി ഉത്തരം ഒരു തലയാട്ടലിൽ നിർത്തിയെങ്കിലും. ആ മനസ്‌ തുള്ളിച്ചാടായിരുന്നു. വാവയെയും കൊണ്ട് റൂമിലേക്ക് പോയതും. സന്തോഷം കൊണ്ട് കട്ടിലിൽ ഇരുന്ന് എന്നെയും അനുഷേച്ചിയെയും കെട്ടിപ്പിടിച്ചു കരഞ്ഞതും ഇന്നലെ കഴിഞ്ഞതേയുള്ളു!

വൈകുന്നേരം അമ്മയെന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു ഏട്ടത്തിയാണ്

💬 Comments

View all comments