0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

മുകളിലെ റൂമിലേക്ക് വന്നത്. ഉറക്കം കഴിഞ്ഞു മുഖം കഴുകി ഞാൻ ജസ്റ്റ്‌ ഒന്ന് വന്നതേയുണ്ടായിരുന്നുള്ളു.

“ആരൊക്കെയോ വന്നിട്ടുണ്ട് .താഴെയുണ്ട്...” എന്ന് ഏട്ടത്തി പറഞ്ഞപ്പോ ജനലിലൂടെ ഞാൻ മുറ്റത്തേക്ക് നോക്കി. രണ്ട് കാറുകൾ. ഒന്നിൽ എം എൽ എ  ബോർഡും. എനിക്കിത്തിരി ചങ്കിടിപ്പായി. അമ്മയെനിക്കെന്തോ പാര പണിയാനാവും. അല്ലേൽ അവരുടെ സംസാരത്തിലേക്ക് എന്നെ ചേർക്കെണ്ട ആവശ്യമെന്താ .ഇത്ര കാലമില്ലാതെ ഇപ്പോ മാത്രം.

എന്തേലുമാവട്ടെ. ഞാനിത്തിരി കോൺഫിഡൻസോടെ ലിവിങ് റൂമിലേക്ക് ചെന്നു. അടുക്കളയിലേക്ക് വലിയാൻ പോയ ഏട്ടത്തിയെ ഞാൻ കൈ പിടിച്ചു കൂടെ തന്നെ നിർത്തിച്ചു. ഏട്ടത്തിയും അറിയട്ടെ ഇനിയുള്ള എല്ലാ കാര്യങ്ങളും.

ഹാളിൽ അമ്മയുണ്ടായിരുന്നു. ഒരു സിംഗിൾ സോഫയിൽ. ഇപ്പോഴത്തെയും പോലെ എല്ലാവരേക്കാളും പവറിൽ തന്നെ. എം എൽ എ പോലും ഇത്തിരി താഴ്ന്നാണ് ഇരിക്കുന്നത്. കൂടെ രണ്ടു മൂന്ന് ആളുകളും സൈഡിൽ അനുഷേച്ചിയും.

എന്നെ കണ്ട് എല്ലാരും ചിരിച്ചു. അമ്മയുടെ മുഖത്തു മാത്രം ഒരു കളിയാക്കി ചിരി.

വന്നവർ കാര്യം പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞ മഴക്കാലത്തു മണ്ണിടിഞ്ഞു. ആറു കുടുംബങ്ങൾക്ക് വീട് നഷ്ടമായിട്ടുണ്ട്. കഷ്ടപ്പാട് സഹിക്കുന്ന അവർക്ക്. വീട് വെച്ചു കൊടുക്കാൻ സഹായം തേടി വന്നതാണ്. രണ്ടു വീടിനുള്ളത് നാട്ടുകാർ ശേഖരിച്ച പൈസ കൊണ്ട് ഒക്കെയാണ്. പക്ഷെ ബാക്കിയുള്ള പൈസ കണ്ടെത്തണം. അങ്ങനെ അമ്മയോട് രണ്ട് വീട് സ്പോൺസർ ചെയ്യിക്കാൻ വന്നതാണ് എം എൽ എ  അടക്കം.

“ഞങ്ങള് രണ്ട് വീടാണ്..അമ്മയോട് പറഞ്ഞത്..ഒന്ന് തരാന്നാ അമ്മ പറയുന്നത്...പിന്നേ പറഞ്ഞു ഇപ്പോ നീയാണ് കാര്യങ്ങളൊക്കെ നോക്കുന്നെന്ന്..നിന്നോട് കൂടെ ചോദിച്ചാലേ ഒന്നിനെങ്കിലും ഉറപ്പ് കിട്ടൂന്ന്...” എം എൽ എ 

💬 Comments

View all comments