Chapter Title : തമ്പുരാട്ടി 9 [രാമന്‍]
ഇത്തിരി തഴ്ന്ന സ്വരത്തോടെ പറഞ്ഞു. ഞാനമ്മയെ ഒന്ന് ചുഴിഞ്ഞു നോക്കി. തടകയുടെ ഓരോ സ്വഭാവം. ഇതെന്റെ മേലെയിട്ട് ഒഴിഞ്ഞു മാറാനുള്ള പുറപ്പാടാണല്ലോ ഈശ്വരാ . ഒന്നേൽ ഞാൻ ഒരഭിപ്രായം പറയാൻ കഴിയാതെ കുഴങ്ങുന്നത് കാണാനുള്ള അമ്മയുടെ കൊതി.
വീടുവെക്കാമെന്ന് ഞാൻ ഉറപ്പ് കൊടുത്താൽ ആ പൈസ ആരു തരും.അമ്മ തരോ? എവിടേ നീയല്ലേ വാക്ക് കൊടുത്തേ ണ്ടാക്കി കൊടുത്തോന്ന് പറഞ്ഞെന്നെയാട്ടും . ഇത്ര ദിവസം അമ്മയെ ഞാൻ ഞെട്ടിച്ചും വരച്ച വരയിൽ നിർത്തിച്ചും വലിയവൻ ആയി എന്ന് തോന്നുന്നുണ്ടേൽ അത് വെറുതെയാന്ന് എന്നെ കാണിക്കാനുള്ള അവസരമായി അമ്മ എടുക്കാവും. ഞാനെന്ത് പറയും.
“ഒന്ന് തരുമെന്ന് ഞാൻ പറഞ്ഞില്ലാട്ടോ...അത് നിങ്ങളെന്നെയങ്ങു പറഞ്ഞതാണ്. നിങ്ങൾ എന്റെ സ്ഥാപനം തോറും കേറി ഇറങ്ങി പിരിച്ച കണക്ക് നോക്കിറിയാൽ തന്നെ ഒരു വീട് വെക്കാനുള്ളത് കാണും. അതിനും പുറമെ ഞാൻ ഇനിയും വീട് വെച്ച് തരണമെന്നാണോ...?” ചെറിയ ചിരിയും കാട്ടി അമ്മയവരുടെ വായ അടപ്പിച്ചു. എം എൽ എ വിയർക്കുന്നത് ഞാൻ കണ്ടു.
“ശെരി...നാല് വീടല്ലേ ഇനി ബാക്കിയുള്ളത്.......” വന്നവരുടെ മുന്നിലും. അമ്മയുടെ മുന്നിലും അങ്ങനെയങ്ങു താഴ്ന്നു നിൽക്കാൻ എനിക്ക് തോന്നിയില്ല. എനിക്കെന്റേതായ സ്ഥാനം എല്ലായിടത്തും ഉണ്ടാക്കണം. ചെറിയ കുട്ടിയെ പോലെ നാണം കുണുങ്ങി അഭിപ്രായം പറയാതെ ഇരിക്കുന്ന കാലമൊക്കെ എന്നോ കഴിഞ്ഞു.
“അതെ...” എം എൽ എ എന്റെ ഉറച്ച ചോദ്യം കേട്ടു ഉത്തരം തന്നു. അമ്മ ഇത്തിരി സംശയത്തോടെ എന്നെ നോക്കി. മനസ്സിലായി കാണും ഞാൻ തിരിച്ചു പണി കൊടുക്കാൻ പോവാണെന്ന്!
“എന്നാ കേട്ടോ...നാലു വീടും ഞങ്ങൾ തരും..ഇനിയത്തിന് വേറേ
💬 Comments
View all comments