Chapter Title : തമ്പുരാട്ടി 9 [രാമന്‍]
പിരിവോ കാര്യോം ഒന്നും വേണ്ടാ....പണി പെട്ടന്ന് തുടങ്ങാനുള്ള കാര്യം നോക്കിക്കോളൂ...” എങ്ങനെ നടക്കും എന്നറിയില്ലെങ്കിലും ഉറച്ച ശബ്ദത്തോടെ ഞാൻ വാക്ക് കൊടുത്തു സോഫയിലേക്ക് ചാരിയിരുന്നു . അമ്മയോട് എതിരിടാൻ ഇതല്ലാതെ വേറെന്താ വഴി. പിന്നേ നാട്ടുകാരുടെ ഇടയിൽ നാല് വീട് വെച്ച് കൊടുക്കുന്നത് അമ്മയെനെന്നറിഞ്ഞാൽ. അമ്മയുടെ ചീത്തപ്പേരും പോയി കിട്ടും. എന്റെ മനസ്സിൽ അതൊക്കെയെ ണ്ടായിരുന്നുള്ളൂ. ഒന്ന് കിട്ടുമെന്ന് ഉറപ്പില്ലാതെ നിന്നവർ നാലെണ്ണവും കിട്ടിയപ്പോ അങ്ങട്ടും ഇങ്ങട്ടും അമ്പരപ്പോടെ നോക്കി. കൂടെ അമ്മയെയും.
“ആദീ...” അമ്മയുടെ ദേഷ്യമുള്ള വിളി. ഞാൻ അത് മൈൻഡ് ചെയ്തില്ല.
“നിങ്ങൾ വേണ്ട കാര്യങ്ങൾ നോക്കിക്കൊള്ളൂ..നാലു വീടിന്റെ കാര്യം നിലക്കൽ തറവാട്ടുകാർ തരുന്ന ഉറപ്പാണ്...അതിലിനി മാറ്റമില്ല..ശെരിയെന്നാ...എനിക്കിത്തിരി തിരക്കുണ്ട്...” ഞാനതും പറഞ്ഞു എഴുന്നേറ്റു.
വന്നവർക്ക് സന്തോഷമായിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം.അമ്മയോടിനിയും സംസാരിച്ചിരുന്നാൽ ഉള്ളത്കൂടെ പോവുമെന്ന് കരുതിയവർ കിട്ടിയ ഓഫറുമായി,വേഗം സ്ഥലം വിടാൻ എഴുന്നേറ്റു. അമ്മയെ ഞാൻ നോക്കാൻ പോയില്ല. എന്നെയിന്ന് കുഴിച്ചു മൂടാനുള്ള ദേഷ്യം ആ ഉള്ളിൽ പൊന്തിക്കാണും!
അനുഷേച്ചിയുടേയും ഏട്ടത്തിയുടെയും മുഖത്തു നല്ല തീരുമാനം എടുത്ത എന്നോടുള്ള സ്നേഹം കണ്ടു.
“എടാ..നീയൊന്നു നിന്നേ....” ലിവിങ് റൂമിൽ നിന്ന് അമ്മയുടെ കയ്യിൽ നിന്നും നോട്ടത്തിൽ നിന്നും രക്ഷപെടാൻ ഇറങ്ങി നടന്നപ്പോഴേ പുറകിൽ നിന്ന് അമ്മയുടെ വിളി വന്നു. ചീത്ത പറയാനല്ലേ? ഞാൻ മൈൻഡ് ചെയ്തില്ല.
പക്ഷെ ചെറിയ അമ്മപേടി എന്റെ തല മണ്ടയെ കളിപ്പിച്ചപ്പോ ഞാൻ സ്റ്റെപ്പ് കേറാതെ നേരെ നടന്നു പോയത് പാസ്സെജിലൂടെ അമ്മയുടെ റൂമിനടുത്തേക്ക്. ച്ചേ!!തിരിഞ്ഞു നടക്കാൻ നോക്കിയപ്പോ ,അമ്മയതാ കൊടും കാറ്റു പോലെ എന്റെ നേരെ വരുന്നു.എന്നാലും ശ്രീദേവി പെണ്ണിന്റെ മുഖത്തെ
💬 Comments
View all comments