0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

കൈയ്യും കഴുകി ഞങ്ങളുടെ കൂടെയിരുന്ന അമ്മയെ അടുക്കളയിൽ പണിയിൽ മുഴുകിയിരുന്ന ഏട്ടത്തി കണ്ടില്ല. അടുക്കളയിൽ നിന്ന് നോക്കിയാൽ അമ്മയെ അങ്ങനെ കാണാനും പറ്റില്ല. പെട്ടന്നുണ്ട് ഏട്ടത്തി കലിതുള്ളി അടുക്കളയിൽ നിന്ന് വരുന്നു. കയ്യിൽ ഒരു കറുത്ത ചട്ടകവും.

“തിന്നാൻ പറഞ്ഞാ കേൾക്കത്തില്ലെ രണ്ടും...ഇല്ലേ...” ഈശ്വരാ ഏട്ടത്തി തല്ലാനുള്ള പുറപ്പാടാ..അനുഷേച്ചി ഞെട്ടി അടുക്കളയിൽ നിന്ന് ചീത്തയും പറഞ്ഞു വരുന്ന ഏട്ടത്തിയെ ബാക്കിലേക്ക് തിരിഞ്ഞു നോക്കുമ്പോ. അമ്മയിലും ഞാൻ ആ ഞെട്ടൽ കണ്ടു. എന്നേയും ചേച്ചിയേയും കാണുന്ന രീതിയിൽ അടുക്കള വാതിലിൽ ഏട്ടത്തി നിന്നു. എന്നിട്ടും തമ്പുരാട്ടി വന്നിരിക്കുന്നത് പൊട്ടത്തി കണ്ടില്ല.

“എന്നാ നോക്കിയിരിക്കാ..ദേ രണ്ട് പെടയങ്ങു വെച്ചു തരും ഞാൻ ചട്ടകമാ കയ്യിലിരിക്കുന്നെ! ഹാ...മനുഷ്യൻ രാവിലെ കഷ്ടപെട്ട് ണ്ടാക്കിയിട്ട് മോന്തയും ചുളിച് ഇരിക്കാ...മുഴുവൻ കഴിച്ചിട്ട് രണ്ടും എഴുനേറ്റാൽ മതി. ഇല്ലേലുണ്ടാലോ “ചട്ടകം വായുവിൽ തല്ലുന്ന പോലെ ഒരു വീശു വീശി ഏട്ടത്തി ഒരു പടികൂടെ മുന്നോട്ട് വന്നു. സൈഡിലിരിക്കുന്ന അമ്മപെണ്ണിന്റെ ചുണ്ടിലൂടെ അതെല്ലാം കേട്ടൊരു ചിരി മെല്ലെ മാഞ്ഞു പോവുന്നത് കണ്ടെന്റെ കിളി പാറി.എന്താ സന്തോഷം നോക്കണേ. ഏട്ടത്തി പറഞ്ഞാലെന്താ, അമ്മക്ക് പറയാൻ പറ്റാത്ത ചീത്ത ഏട്ടത്തിയുടെ കയ്യിൽ നിന്ന് കിട്ടുന്നുണ്ടല്ലോ എന്ന ആശ്വാസമാവും ആ മനസ്സിൽ.

എന്റെയും ചേച്ചിയുടെയും നോട്ടം ഏട്ടത്തിയിലേക്ക് പോവാതെ വേറെ അരിലേക്കോ പോവുന്നത് കണ്ട കലി തുള്ളി നിൽക്കുന്ന  പെണ്ണ് . ഇത്തിരി കൂടെ മുന്നോട്ട് വന്നു അമ്മയിരിക്കുന്ന ഭാഗത്തേക്ക് സംശയത്തോടെ നോക്കി.

അമ്മയും അതേപോലെ വാതിൽക്കലേക്ക് സൂക്ഷിച്ചു നോക്കിയത് കൊണ്ട് രണ്ടാൾക്കും വേഗം അങ്ങട്ടും ഇങ്ങട്ടും കാണാൻ പറ്റി.

പ്രതീക്ഷിക്കാത്ത അതിഥിയെ

💬 Comments

View all comments