Chapter Title : തമ്പുരാട്ടി 9 [രാമന്‍]
കണ്ട ഏട്ടത്തി ശ്വാസം നീട്ടിയെടുത്തു സ്റ്റക്കായി അങ്ങു നിന്നു.മുഖം ആകെയങ്ങു വിളറിപ്പോയി. ആ ചുണ്ടും ,കയ്യും നല്ലപോലെ വിറച്ചു. പേടിയും ഞെട്ടലും എല്ലാമായി ആ മുഖം വല്ലാതാവുന്നത് ഞങ്ങൾ കണ്ടു. അമ്മയുടെ നോട്ടം മുറിഞ്ഞാണേലും തന്റെ നേരെ കണ്ടപ്പോ പിടി വിട്ട് പോയ ഏട്ടത്തി അടുക്കളയിലേക്ക് തിരിഞ്ഞു ഒറ്റയോട്ടം. ഞാനും അനുഷേച്ചിയും ആർത്തു ചിരിച്ചു പോയേനെ. പക്ഷെ അമ്മയിരിക്കുന്നകൊണ്ട് എങ്ങനെയോ ചിരി കടിച്ചു പിടിച്ചു നിന്നു.
അടുക്കളയിൽ പോയി അമ്മ കാണാതെ ഏട്ടത്തിയെ എന്നെ കനപ്പിച്ചു നോക്കി. ഒന്ന് പറയാമായിരുന്നില്ലേ തെണ്ടി ചെക്കാ അമ്മയെവിടെയുണ്ടെന്ന് എന്ന് ആ നോട്ടത്തിലുണ്ടായിരുന്നു. അമ്മക്കാണേൽ എന്ത് നടന്നാലും കൊഴപ്പമില്ല എന്നാണാ മുഖത്തു. ഇതിന്റെ മനസ് മനസ്സിലാവാണേൽ അമ്മിഞ്ഞ മുറിച്ചു നെഞ്ചിൻ കൂട് കുത്തി പൊളിച്ചു നോക്കേണ്ടി വരും.
ശാരദാമ്മയാണ് അമ്മക്ക് ഉപ്പമാവ് വിളമ്പി കൊടുത്തത്. അപ്പോഴുണ്ട് ചായ കൊണ്ട് പേടിച്ചു പേടിച്ചു എന്റെ ഏട്ടത്തി കുണുങ്ങി കുണുങ്ങി വരുന്നു. ചായ ഒഴിച്ച് കൊടുത്തപ്പോ അമ്മയൊന്നും പറഞ്ഞില്ല. ഇഷ്ടക്കേടും കാണിച്ചില്ല.അപ്പോ മുതൽ അമ്മ ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാനിരിക്കാൻ തുടങ്ങി. ആദ്യം ഏട്ടത്തിക്ക് അമ്മയുടെ കൂടെ ഇരിക്കാൻ പേടിയുണ്ടായിരുന്നേലും അനുഷേച്ചി നിർബന്തിച്ചു ഞങ്ങകൂടെ കൂടെയിരുത്തിച്ചു. അങ്ങനെ ഏട്ടത്തിയും അമ്മയും ഒരു ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
അതൊരു നല്ല മാറ്റം പോലെ തോന്നിയെനിക്ക്. എന്നോട് വല്യ മൈൻഡ് കാണിച്ചില്ലേലും അന്ന് കാണിച്ച സ്നേഹത്തിന്റെ ആയിരത്തിലൊന്ന് പ്രകടിപ്പിച്ചില്ലേലും ഏട്ടത്തിയെയും വാവയെയും അമ്മയോട് നല്ലപോലെ അടുപ്പിക്കണം എന്ന ആഗ്രഹം അപ്പോ മുതൽ എന്റെ മനസ്സിൽ പൊന്തി. അതോണ്ട് ഞാൻ പല പ്ലാനും മനസ്സിൽ കണ്ടു.
💬 Comments
View all comments