0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

ഒരു ദിവസം ഉച്ചയാവനായപ്പോ വാവയെയും നെഞ്ചത്ത് വെച്ച് അടുക്കളയിലേക്ക് ഏട്ടത്തി സഹായിക്കാൻ ഞാൻ ചെന്നതാണ്.ശാരദാമ്മ അന്ന് വന്നിട്ടില്ലായിരുന്നു. അനുഷേച്ചി മീറ്റിങ്ങിന്റെ തിരക്കിലും. രാവിലെ കുളിച്ചു സുന്ദരിയായിരുന്ന ഏട്ടത്തി ചൂടും പുകയും കൊണ്ട് ആകെ വിയർത്തു നിൽക്കുന്ന കണ്ടു എനിക്ക്‌ പാവം തോന്നി. ഞാൻ പറഞ്ഞതാ പുറത്തുനിന്നു എന്തേലും വാങ്ങിക്കാമെന്ന്, പക്ഷെ പെണ്ണിന് അത് പറ്റില്ല.

“വിശന്നോടാ..കറിയിപ്പോ ആവുമേ ചോറ് തരാട്ടോ...” നെറ്റിയും കഴുത്തും വിയർപ്പ് ഒപ്പി സുന്ദര ചിരിയും കാട്ടി ഏട്ടത്തി പറഞ്ഞു.ഇത്തിരി ചീത്ത പറഞ്ഞു ഇങ്ങയൊന്നും കഷ്ടപ്പെടെണ്ടാന്ന് പറയാനായിരുന്നു ആദ്യം തോന്നിയത്. പക്ഷെ എന്ത് പറഞ്ഞാലും ഇതൊന്നും ഏട്ടത്തി ചെയ്യാതിരിക്കൂല്ല.വാവയെയും ഒക്കത്ത് കയറ്റി വെച്ചു ഞാൻ വിയർത്തു നിൽക്കുന്ന ഏട്ടത്തിയുടെ അടുത്തേക്ക് ചേർന്നു നിൽക്കാൻ വേണ്ടി നടന്നു.

പെണ്ണിന്റെ ബാക്കിൽ ആളുന്ന തീയുടെ ചൂടും ,മൺച്ചട്ടിയിൽ കള കളാന്ന് തിളയ്ക്കുന്ന കറിയുടെ ഒച്ചയുമുണ്ട് . പുകയുടെ നേരിയ എരിവും ,മണവുവും അടുക്കളയിലെല്ലാമുണ്ട്. അതിലും കൂടുതൽ ഏട്ടത്തിയുടെ സ്നേഹത്തോടെയുള്ള ചിരിയും നോട്ടവുമാണ് .പെണ്ണിനെയങ്ങു കൊഞ്ചിക്കാൻ തോന്നിപ്പോയി . 

ഏട്ടത്തിയുടെ അടുത്തേക്ക് ഒരു നിയന്ത്രണവും ബോധവുമില്ലാതെ ഞാൻ അടുത്തു വരുന്ന കണ്ട് പെണ്ണിന് ഒരു സംശയ നോട്ടമുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല. എന്റെ നോട്ടമാകെ ഏട്ടത്തിയുടെ വിയർപ്പിൽ കുതിർന്ന്‍ നെറ്റിയിലും കവിളിലും പറ്റിയിരിക്കുന്ന മുടിയിയിഴകളിലായിരുന്നു. അനുസരണയില്ലാതെ ചുറ്റി പറ്റി ഏട്ടത്തിയുടെ മുഖത്തു ശല്യം ചെയ്യാൻ നിൽക്കാണത്.

ആ ശരീരത്തിൽ തൊട്ടു തൊട്ടില്ലാന്നുള്ള രീതിയിൽ നിന്നുഞാൻ വിരൽ കൊണ്ട് അത് ചെവിക്ക് പിന്നിലാക്കി കൊടുത്തു. ഏട്ടത്തി കിട്ടാതെ പോയ സ്നേഹമോ, സുഖമോ എന്തോ അനുഭവിച്ച പോലെ കണ്ണടച്ചു തൊണ്ടക്കുഴിയിലൂടെ തുപ്പലിറക്കുന്നത്

💬 Comments

View all comments