Chapter Title : തമ്പുരാട്ടി 9 [രാമന്‍]
ഞങ്ങളുടെ കൂടെ പള്ളിയിൽ വരാൻ ആഗ്രഹമുണ്ടെലും പെണ്ണിന്റെ തലയിൽ ആയിപ്പോയില്ലേ ഉത്തരവാദിത്വമെല്ലാം. ഒരു പണിക്കും പോവാത്ത, എന്നെ തീറ്റി പോറ്റണ്ടേ?
ഏട്ടത്തിയെ പള്ളിയിലാക്കി ഇപ്പോ വരാമെന്നു പറഞ്ഞു, അനുഷേച്ചിയുടെ വിഷമത്തോടെയുള്ള നോട്ടവും വാങ്ങി ഞാൻ പുറത്തേക്ക് പോന്നു.
സമയമില്ലാത്തോണ്ട് ചായ കുടിക്കാൻ പോലും നിന്നില്ല. ഒൻപതരക്ക് പതിനഞ്ചു മിനുട്ട് മാത്രം. എന്റെ അമ്മപെണ്ണിനെ തിരഞ്ഞ് ഞാൻ ഇത്തിരി മുന്നേ വീട് മൊത്തം അലഞ്ഞെങ്കിലും ഒരു നോട്ടം പോലും കാണാൻ കിട്ടിയിരുന്നില്ല.
ഹാളിൽ നിന്ന് വാവയെയും വാരിയെടുത്തു ഞാൻ പുറത്തേക്കിറങ്ങിയപ്പോ, വരാന്തയുടെ ഒരറ്റത്തു കസേരയിൽ നാലഞ്ചാളുകൾ എനിക്കെതിരെ ഇത്തിരി ദൂരത്തു ഇരിക്കുന്നുണ്ട് . തമ്പുരാട്ടി ഇനി അവിടെയാണോ എന്തോ?
അവരെന്തൊക്കെയോ പറയേം, ചർച്ച ചെയ്യേം ഒക്കെ ചെയ്യുന്നുണ്ട്. പെട്ടന്ന് അവരുടെയെല്ലാം തലക്ക് മുകളിലൂടെ ഏന്തി പമ്മി വന്നൊരു നോട്ടം പെട്ടന്നാണ് ഞാൻ കണ്ടു പിടിച്ചത്. കാന്തം പോലെ അങ്ങു ആകർഷിച്ചു പോവുന്ന രണ്ടുണ്ടക്കണ്ണുകൾ .ഈശ്വരാ...നെറ്റിയിലതാ ചന്ദനതിനത്തിളക്കം.നീണ്ട മൂക്കിന്റെ പകുതിയും, ചുവന്ന പാടുകളുള്ള കവിളിന്റെ തുടക്കവും കണ്ടതും, നെഞ്ചത്തു രക്തം പൊടിഞ്ഞു വീഴുന്ന സുഖമുള്ള വേദന. എന്റെ ശ്രീദേവിപെണ്ണിനല്ലാതെ ആർക്കാ ഇങ്ങനെ നോക്കാൻ കഴിയാ.
ഇന്നലത്തെ നടന്ന കാര്യങ്ങളൊക്കെ മനസ്സിലിട്ടാവും പെണ്ണിന്റെ ഇരിപ്പും നോട്ടവുമെല്ലാം. കിസ്സ് ചെയ്തതിന് എന്നോട് ദേഷ്യാണേൽ എന്തിനാ എന്നെ കണ്ടപ്പോ തന്നെ ഏന്തി വലിഞ്ഞൊക്കെ ഇങ്ങനെ നോക്കിയത്. അപ്പോഴാമ്മയുടെ മനസ്സിൽ എന്തൊക്കെയോണ്ട്. എനിക്ക് ചിരി പൊട്ടിവന്നു.
ഏട്ടത്തി വരാന്തയിലേക്ക് നല്ല നീല ചുരിതാരും വെളുത്ത ഷോളും മിട്ടു വന്നു ദൃതിയിൽ വന്നു. പണ്ടത്തെ ഏട്ടത്തി എത്രയോ മാറി പോയെന്ന് ആ വരവും ചിരിയും, കണ്ടാലറിയാം.പിന്നെ കുറച്ചതികം
💬 Comments
View all comments