Chapter Title : തമി 2 [Maayavi]
ആക്കി വായിലേക്ക് വെച്ചു.
""ഉമ്മ്""
വായിൽ നിന്നും വന്നു പോയതാ.അത്രക്കും ടേസ്റ്റ് കണ്ണടച്ചു ആസ്വദിച്ചു ചവച്ചു, നല്ല പച്ചകുരുമുളകിന്റെ രുചി എടുത്തു നിക്കുന്നുണ്ട്.എനിക്കു ഈ രീതിയിൽ കറി വെക്കുന്നതാണ് ഇഷ്ട്ടം.കുരുമുളക് കൂട്ടി ഇട്ടു നല്ല എരുവിൽ വേണം കറി വെക്കാൻ .പാചകത്തിന്റെ കാര്യത്തിൽ അമ്മയും മോളും ഒന്നിനൊന്നു മെച്ചവാ.പക്ഷെ അവിടെ പച്ചകുരുമുളക് അങ്ങനെ കിട്ടാറില്ല.കണ്ണ് തുറന്നപ്പോൾ എന്റെ ചെയ്തികളും നോക്കി ഒരു ഇളം ചിരിയുമായി അമ്മമ്മ നിക്കുന്നു.ഒരു ഉരുള ഒരുട്ടി ഞാൻ കൈ നീട്ടിയപ്പോൾ ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ വാ തുറന്നു ആഹ് ഉരുള വായിലാക്കി ചവച്ചു .
""സൂപ്പർ ആയിട്ടുണ്ട് കേട്ടോ""
ഒരു ഉരുള കൂടെ വായിലാക്കി ഞാൻ പറഞ്ഞു.ചിരിച്ചോണ്ട് എന്നെ തന്നേ നോക്കി ഇരിക്കുവാ.ഞാൻ വീണ്ടും ചോറു വാരി കൊടുത്തപ്പോൾ ഒരു മടിയും കൂടാതെ ആള് കഴിച്ചു അങ്ങനെ ഉണ്ടും ഊട്ടിയും ചോറു തീർന്നു.കൊറച്ചു കപ്പയും കൂടെ ഇട്ടു ഒരു പിടി കൂടെ പിടിച്ചിട്ടാ ഞാൻ കൈ കഴുകിയത്.വയററിയാതെ കഴിച്ചത് കൊണ്ടാണോ അതോ ബസ്സിലെ യാത്രയുടെ ആണോന്നു അറിയില്ല നല്ല ഷീണം. അമ്മമ്മയോട് പറഞ്ഞു റൂമിൽ പോയി മയങ്ങാൻ കിടന്നു കിടന്നതേ ഓർമയുള്ളൂ എഴുന്നേൽക്കുന്നത് ജനലിലൂടി വന്ന അമ്മമ്മയുടെ ശബ്ദം കെട്ടിട്ടാണ്.ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തോടാണു ഞാൻ ജനലിൽ കൂടി തലേക്ക് നോക്കിയത്.ജനല് തുറക്കുന്നത് അതി വിശാലമായ പറമ്പിലെക്കാണ്.അമ്മമ്മ കൃഷി ഒക്കെ ചെയും .എന്നാൽ ആളുക്ക് എപ്പോ കാലിനു നല്ല സുഖമില്ല അതോണ്ട് സഹായത്തിന് ആരോ വരുന്നുണ്ട് എന്നാണ് പറഞ്ഞു കേട്ടത്.ഈ പെണ്ണുമ്പുള്ള ഇതു ആരോടാ സംസാരിക്കുന്നെ ഉറക്കം തീരാത്ത ദേഷ്യത്തിൽ ഞാൻ ജനലിനു
💬 Comments
View all comments