0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 1191

തോന്നുന്നു പണ്ടൊക്കെ ഞങ്ങൾ പിള്ളേർ സെറ്റിന്റെ കളിസ്ഥലമായിരുന്നു.ഞാനും കുഞ്ഞേച്ചിയും നന്ദൂട്ടിയും അമ്പൂട്ടനും എല്ലാരും ഇടക്കിടക്ക് മാലുവും വരും ആള് അപ്പോ ഞങ്ങളെക്കാളും കൊച്ചാകും.പിന്നെ ഒന്നുള്ളത് കുഞ്ഞേച്ചിയുടെ വീടാണ്.അവിടെ ഒരു മുത്തശ്ശി മാവുണ്ട് .മാമ്പഴകാലത്തു നല്ല തേനൂറുന്ന മാങ്ങ മുത്തശ്ശിമാവിനു സ്വന്തമാണ്.അതുപോലെ നല്ല അടിപൊളി പുളിയുള്ള പുളിച്ചിയും.അതു ഉപ്പും മുളകും കൂട്ടി കഴിച്ചു ചാമ്പയിലെ ചാമ്പക്കയും തിന്നു നടന്ന കാലങ്ങൾ.മനുഷ്യന്റെ ചതികളും ലോകത്തിന്റെ മാറ്റവും അറിയാതിരുന്ന കുട്ടിക്കാലം.എനിക്കു ഏറെ പ്രിയപ്പെട്ട ഓർമ്മകളുള്ള കാലം.ഓരോന്നു ആലോചിച്ചിരുന്നപ്പോൾ മാലുന്റെ കേൾ എന്നെ തേടിയെത്തി.പിന്നെ അമ്മയോട് കിന്നാരം പറഞ്ഞു തിരികെ വീട്ടിലെത്തി.പിന്നെ അമ്മമ്മയോട് പറഞ്ഞു വണ്ടിയുമെടുത്തു തെണ്ടാനിറങ്ങി. എങ്ങോട്ടുപോകണം എന്നറിയാതെ ചുമ്മാ അങ്ങ് വണ്ടിയൊടിച്ചു.ബുള്ളറ്റിന്റെ കുടുകുടു ശബദം ആ നാടിന്റെ ഗ്രാമീണതയിൽ അലിഞ്ഞു ചേർന്നു.കൊറേ ദൂരം പോയപ്പോൾ ഒരു ചായം കടിയും വിക്കുന്ന കട കണ്ടു വണ്ടി സൈഡാക്കി ഇറങ്ങി.ഒരു കട്ടനും പഴംപൊരിയും കഴിച്ചു.എല്ലാർക്കും അറിയേണ്ടത് ഞാൻ ആരാണെന്നാ.പട്ടാളം രാഘവന്റെ കൊച്ചുമോൻ എന്നു പറഞ്ഞപ്പോൾ എല്ലാർക്കും അറിയാം.അങ്ങനെ അവരോടും കഥകൾ പറഞ്ഞു ഞാൻ തിരിച്ചു പൊന്നു.അല്ലേലും വഴിയോരകടയിൽ നിന്നും കഴിച്ചാൽ എങ്ങനെ ഒരു ഗുണമുണ്ട്.അവിടുത്തെ ഭക്ഷണം വയറുനിറയ്ക്കുകയും അവരുടെ സ്നേഹം നമ്മുടെ മനസുനിറയ്ക്കുകയും ചെയും.കുറഞ്ഞ പൈസക്ക് പകരം സ്‌നേഹവും നല്ല ഭക്ഷണവും.തിരികെ വീടുപിടിക്കാൻ നേരമാണ് അമ്മമ്മയുടെ വിളിയെത്തിയത് പാറുനേം കൂട്ടി ചെല്ലാൻ.കേൾക്കാതിരിക്കാൻ പറ്റൂല്ലല്ലോ ഞാൻ നേരെ വണ്ടി അവിടേക്കു വീട്ടു.ആകാശം മൊത്തം ഇരുണ്ട വരുന്നു.എന്നു മഴയുണ്ടെന്നു തോന്നുന്നു.തുലാവർഷമല്ലേ വൈയികിട്ടുള്ള മഴ പതിവാരിക്കും.അങ്ങനെ ബാങ്കിന്റെ മുന്നിലെത്തി.അവൾ ഇറങ്ങിയില്ലാരുന്നു.ശേ പോസ്റ്റാണല്ലോ.വണ്ടി അവിടേക്കണ്ട മരത്തിനു കീഴിൽ വെച്ചു വണ്ടിയിൽ തന്നേ ഇരുന്നു.ഫോണിൽ തോണ്ടി ഇരുന്നപ്പോഴാണ് ബാങ്കിന്റെ സ്റ്റെപ്പിറങ്ങി വരുന്ന കുഞ്ഞേച്ചിയെ കണ്ടത്.കൂടെ ഒരു പെൺകുട്ടിയുമുണ്ട്.രണ്ട്‌ പേരും എന്തൊക്കെയോ പറഞ്ഞു ചിരിച്ചോണ്ടാ വരുന്നത്.കുഞ്ഞേച്ചിയുടെ കണ്ണുകൾ ചുറ്റും പരത്തുന്നത് കണ്ടു.അവസാനം ആ കണ്ണുകൾ എന്നിൽ വന്നു നിന്നു അപ്പോൾ ആ ചോടികളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു.അവൾ നടന്നു എന്റെടുക്കേൽ എത്തി. "" ഇതാണോ മാലുആന്റിടെ മോൻ"" വണ്ടിയിൽ കയറാനൊരുങ്ങിയ കുഞ്ഞേച്ചിയെ തടഞ്ഞു ആ കിളിനാദം പുറത്തു വന്നു.ങേ എന്നെ അറിയുവോ ഇവൾക്കും.ഞാൻ കണ്ണാടിയിലോട്ടു നോക്കിയപ്പോൾ ആണെന്നു തലയാട്ടുന്ന കുഞ്ഞേച്ചിയെ കണ്ടു. "'

💬 Comments

View all comments