Chapter Title : തമി 2 [Maayavi]
എന്തോ പറയാനായി എന്റെ അടുക്കലേക്ക് വന്നു .ഞാൻ അതു മൈൻഡ് ചെയ്യാതെ വണ്ടിയൊടിച്ചു കൊറേ മുന്നോട്ടു പോയി പമ്പ് തപ്പി നടന്നതാ കണ്ടില്ല.പിന്നെ അവിടെ കണ്ട കടയിൽ ചോതിച്ചു പമ്പ് കണ്ടുപിടിച്ചു പെട്രോളും വാങ്ങി നേരെ വീട്ടിലേക്കു വെച്ചു പിടിച്ചു.ആദ്യം വല്ലതും കഴിച്ചിട്ടു വണ്ടിയിൽ കയറാം.വണ്ടി സ്റ്റാൻഡിൽ വെച്ചു ഹാളിൽ ചെന്നപ്പോൾ എവിടെയോ പോകാൻ ഒരുങ്ങി നിൽക്കുവാരുന്നു അമ്മമ്മ. "" എവിടെക്കാ"" വണ്ടിയുടെ താക്കോൽ ടേബിളിൽ വെക്കുന്ന കൂട്ടത്തിൽ ചോദിച്ചു. ""ങഹാ വന്നോ ..ഞാനേ വൈധ്യന്റെ അടുക്കെൽവരെ വരെ പോയിട്ട് വരാവേ"" അമ്മമ്മക്ക് എവിടെ അടുത്തെത്തോ വൈദ്യന്റെടുത്തു ചികിത്സക്ക് പോകുന്നുണ്ട്.കാലിനു വേദനാ.മുട്ടിനു തെയ്മാനം ആണെന്ന് പറയുന്നത് കേട്ടു. ""ഞാൻ കൊണ്ടോയി വിടണോ"" സാരി ശെരിയാക്കുന്ന അമ്മമ്മയെ നോക്കി ചോദിച്ചു. ""വേണ്ട അപ്പറത്തെ ശാന്തയും വരുണ്ട്."" കുഞ്ഞി പേഴ്‌സ് കയ്യിൽ എടുത്തുകൊണ്ട് പറഞ്ഞു ""ഹാ പിന്നെ കഴിക്കാൻ ശ്യാമ എടുത്തുതരും കേട്ടോ"" ""ശ്യാമയോ"" ചുളിഞ്ഞ നെറ്റിയോടെ തിരക്കിയപ്പോൾ ""എടാ നമ്മടെ നാണി ഇല്ലെ ഹാ തെക്കേലെ പണ്ട് ഉണ്ണിയപ്പം ഒക്കെയുണ്ടാക്കി തന്നിരുന്ന"" സംശയത്തോടെ അമ്മമ്മയെ നോക്കിയപ്പോൾ എനിക്കു വിശദീകരിച്ചു പറഞ്ഞു തന്നേ.ഈ നാണി എന്നു പറയുന്നത് അമ്മച്ചന്റെ പെങ്ങളാണ്.അവരുടെ മകളാണ് ശ്യാമ.മാലുനെക്കാൾ ഇളയതാണ്.പണ്ട് രണ്ടു പേരും നല്ല അടിയാരുന്നു.നാണിയമ്മ മാലുന്റെ അമ്മയാന്ന് പറയുമ്പോൾ ഈ ചേച്ചിക്കു ദേഷ്യം വരും അങ്ങനെ രണ്ടു കണ്ണില്കണ്ടാൽ അടിയാരിക്കും. "" അവരെന്താ എവിടെ"" """ പാറുനു വയ്യാതായപ്പോ തോട്ടു എന്നെ സഹായിക്കാൻ വരുന്നയാ.എന്നും നാണിയാ വരാറ് രണ്ടു ദിവസമായി അവൾ മോന്റെ വീട്ടിലാ അതോണ്ട് അവളാ വരുന്നതു "" എന്റെ കവിളിൽ ഒന്നു
💬 Comments
View all comments