Chapter Title : തമി 3 [Maayavi]
പോകുമ്മോന്നാരുന്നെന്റെ വിഷമം.അതിനുമവളോട് വഴക്കിട്ടിട്ടുണ്ട്.പിന്നിടാണ് നന്ദൂട്ടി വരുന്നതും സഹോദര സ്നേഹം അറിയുന്നത്.പിന്നെപ്പോഴോ ഞാനവളോടടുത്തു.എന്താരുന്നവളിൽ ആകൃഷ്ട്ടയായ കാരണം.
മാലുന്റെ കാർബൺ കോപ്പി അതാരുന്നവൾ.അതാണെന്നെ അവളിലേക്ക് ആകർശിച്ചതും.മാലുന്നു നീളമുള്ള ചുരുണ്ട മുടിയാണെങ്കിൽ കുഞ്ഞേച്ചിക്കതു നീളൻ മുടിയാണ്.കുഞ്ഞേച്ചിക്കാണ് നീളം കൂടുതൽ.കുഞ്ഞേച്ചിയുടെ കാപ്പി കണ്ണുകൾ ഇന്നുമെനീക്കൊരൽഭുതമാണ്.അതുപോലെ തന്നെ ഇടക്കുവിരിയുന്ന അവളുടെ വലത്തെ നുണക്കുഴിയും.മാലുനെ പോലെത്തന്നേ ആരെയും മടുപ്പിക്കാതെ സ്വഭാവമാണവൾക്ക്.ആരെയും പിടിച്ചിരുത്തുന്ന കിളികൊഞ്ചൽ.
മനസൊരുപാട് കാലം പിന്നോക്കം പോയി മറഞ്ഞു.ഞാൻ അഞ്ചിലോ മറ്റോ പഠിക്കുമ്പോഴാ അവൾ ആദ്യാമായി ഋതുമതിയാകുന്നത്.അന്നതെന്തുവാണെന്നോ ഒന്നും എനിക്കറിയില്ലാരുന്നു.കൂട്ടുംക്കുടി കളിച്ചുനടന്ന കളിക്കൂട്ടുകാരിയെ പെട്ടനോരുനാൾ വീട്ടിലേക്കു കാണാതായപ്പോൾ ഒന്നും തോന്നിയില്ല എന്നാൽ രണ്ടുദിവസം അടുപ്പിച്ചുകാണാതായപ്പോൾ അമ്മയോട് തിരക്കി എന്നാൽ അതിനു വ്യക്തമായൊന്നും പറഞ്ഞില്ല അവക്ക് വയ്യ അതോണ്ട് അങ്ങോട്ടു പോണ്ടാന്നും എനി പഴയപോലവൾ കളിക്കാനൊന്നും വരില്ലെന്നമ്മ പറഞ്ഞപ്പോൾ ആകേ സങ്കടമായിപ്പോയി.അങ്ങനെ അവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവരും ഇതേ പല്ലവി.അങ്ങനെ വിടുന്നത് ശെരിയല്ലലോ പിറ്റേന്ന് എല്ലാരും ഉച്ചയുറക്കത്തിന് കേറിയ നേരം നോക്കി കുഞ്ഞേച്ചിയുടെ വീട്ടിൽ പോയി.പിറകിലൂടെ പോയി അവളുടെ മുറിയുടെ ജനലിനു കൊട്ടി.അന്നെനിക്ക് അവൾ കുഞ്ഞേച്ചി മാത്രവാരുന്നു.കളിക്കൂട്ടുകാരിയായാ ചേച്ചി.പരിഭ്രമം നിറഞ്ഞ കാപ്പി കണ്ണുകൾ എന്നെക്കണ്ടോന്നു വിടർന്നു.
""എന്താ ചെക്കാ ഇപ്പറം വഴി വന്നേ""
കൂർപ്പിച്ചൊരു ചിരിയോടവൾ തിരക്കി.അതിനവളോട് എല്ലാരും പറഞ്ഞതും ഇനികൂട്ടുകൂടാൽ വരില്ലെന്ന് പറഞ്ഞതിമോക്ക്കെ വിഷമത്തോടെ പറഞ്ഞു.
""അയ്യേ അതിനാ കോന്തൻ ഈ ചുറ്റിക്കറങ്ങി വന്നേ""
അവളെന്നെ കളിയാക്കി.ജനലിലൂടെ ആ നീളൻ വിരലുകൾ എന്റെ മൂക്കിനെ വലിച്ചുവിട്ടു.
""അല്ലേച്ചി നിന്നെ എന്തിനാ പൂട്ടിയിട്ടേക്കുന്നെ നീയിനി കളിക്കാൻ വരൂലേ""
ശുണ്ഠിയോടെ അവളോട് ചോദിച്ചപ്പോൾ അതുവരെ ഞാനറിയാത്ത മറ്റൊന്നവൾ എനിക്കറിവായി.അവളൊരു പെണ്ണായേന്ന്.അവളിൽ നടന്ന മാറ്റങ്ങളും വേദനകളുമെല്ലാം അവൾ
💬 Comments
View all comments