Chapter Title : തമി 3 [Maayavi]
അമ്മ ഒരിക്കലുമിങ്ങനല്ല ഞങ്ങളെലിൽ കുഞ്ഞായാ അമ്മയുടെ പ്രവർത്തികൾ.
പക്ഷെ കുറച്ചുമുന്നേയുള്ള അവളുടെ പെരുമാറ്റം!ആകെ വട്ടു പിടിക്കുന്നു.അവളുടെ കണ്ണിൽ തിളങ്ങിയത് എന്നോടുള്ള പ്രണയമല്ലേ.എന്റെ ചിരിയിൽ അവൾ സർവവും വിസ്മരിച്ചു നോക്കി നിന്നില്ലേ!അതോ ഇതും എന്റെ വെറും തെറ്റി ധാരണകളാണോ.അറിയില്ല.വയ്യ ഇനിയും പൊട്ടനാകാൻ!! മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുന്നില്ല.എത്രയും നാളും അവളുടെ ഓർമകൾ എന്നെ അലട്ടിയിരുന്നില്ല എന്നാൽ ഇവളെ കാണുന്ന ഓരോ നിമിഷവും ആ കാപ്പി കണ്ണുകൾ എന്നോട് എന്തോ പറയാതെ പറയുന്നപോലെ.രാവിലെ തന്നെ അവളുടെ പ്രവർത്തി.ആകേ ഞെട്ടിപ്പോയി.എന്തിനാവൽ എന്നെ കെട്ടിപ്പിടിച്ചേ എന്തിനാ കരഞ്ഞേ ഒന്നുമറിയില്ലാ.അവൾക്കെന്തൊക്കെയോ പറയാനുണ്ട്.എന്നാൽ ഒന്നും പറയുന്നില്ല താനും.അതോ അതും വെറും തോന്നലാണോ.
അവളെ എത്രൊക്കെ ഞാൻ മറന്നെന്നു പറഞ്ഞാലും അവളുടേ മരിക്കാത്ത ഓർമകൾ ഓരോന്നും അവളെ ഓർമപ്പെടുത്തുന്നു.
ശക്തമായി ദോഹം ഉലഞ്ഞതുപോലെ അനുഭവപ്പെട്ടാണ് ഞെട്ടി കണ്ണുതുറന്നത്.അല്പംനേരം ബ്ലറായ കാഴ്ച്ച ഫോക്കസ് കറക്റ്റായപ്പൊൾ മിന്നിൽ ലെച്ചു.ഈ തള്ളക്കിതെന്നാതിന്റെ ഏനക്കേടാണാവോ.ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ കൂർപ്പിച്ചുനോക്കി.
""ത്രിസന്ധ്യ നേരത്തു കെടന്നുറങ്ങിയാൽ മൂദേവി കേറും ചെക്കാ""
എന്നൊരു പറച്ചിലും തലക്കിട്ടൊരു കൊട്ടും തന്നു ലെച്ചു പോയി.ഞാൻ കാരണമിനി വീട്ടിൽ മൂദേവി കയറേണ്ടാ മൂടും തൂത്തു നേരെ മുന്നിൽ കെട്ടിയിട്ടുള്ള സോപാനത്തിൽ പോയിരുന്നു.ആകെ കഞ്ചാവടിച്ചവസ്ഥാ!അല്ലേലും ഉച്ചമയക്കതിന്റെ സൈഡ് എഫക്ട് ഇതാണ്. മൊത്തത്തിൽ കിളിപോയവസ്ഥാ.സോപാനത്തിൽ മുതുകും ചാരിയിരുന്നു സ്വപ്നസഞ്ചാരം നടത്തി.കണ്ണടഞ്ഞു വന്നതല്ലാതെ ഫലം വേറൊന്നുമില്ല.ഇനിയുമിരുന്നാൽ ഉറങ്ങിപ്പോകും നേരെ മുറ്റത്തെകിറങ്ങി.ആകേ മൂടിക്കെട്ടിയവസ്ഥ.മഴ എവിടെയോ തിമിർത്തു പെയ്യുന്നുണ്ട്.അതിനാക്കം കൂട്ടാനായി മേഘങ്ങൾ തമ്മിൽ സൊറപറയുന്നു. പോർച്ചിന് സൈഡിലുള്ള പൈപ്പിൽ നിന്നും രണ്ടുകുമ്പിൾ വെള്ളമെടുത്തു മുഖം കഴുകി.പുരികത്തിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ വടിച്ചുനീക്കി കാഴ്ച്ച വ്യക്തമാക്കി.മുന്നിലെ ചാമ്പമരം കണ്ണിലുടക്കി.അതിൽ രസം തോന്നിച്ചത്
💬 Comments
View all comments