Chapter Title : തമി 3 [Maayavi]
തുക്കണാം കുരുവിയുടെ കൂടാണ്.ചകിരിനാരികൊണ്ട് മേടഞ്ഞ കൂട്ടിൽ നിന്നും ഒരു കുഞ്ഞി കുരുവി എത്തിനോക്കുന്നു.ഇരതേടിപ്പോയ അമ്മയെ കാത്തുള്ളനിപ്പാന്നു തോന്നുന്നു.കുഞ്ഞിത്തലയും മേപ്പോട്ടുന്തിയുള്ള നിൽപ്പ് മിഴികൾ ഒന്നാകെ ഒപ്പിയെടുത്തു.പൊടുന്നനെ എവിടെനിന്നോ ചിലച്ചോണ്ടുള്ള അമ്മക്കിളി വായിൽ എന്തോ ആഹാരവും കൊതിയാണ് പറന്നു വരുന്നത്.ചിറകടിച്ചു പറന്നു വന്നു കൂട്ടിൽ തന്നെയും പ്രതീക്ഷിച്ചിരുന്ന കുഞ്ഞിന്നു ചുണ്ടില്ലുള്ള ഭക്ഷണം പകർന്നു നൽക്കുന്ന ഹൃദയകാരിയായ കാഴ്ച്ച.ആ കാഴ്ച്ച ഒരു നിറ ചിരി എന്നിലേക്ക് പകന്നു.അല്ലേലും ഈ ഭൂമി നമുക്ക് മാത്രം സ്വന്തമല്ലലോ ഇവർക്കൊക്കെ കൂടിയുള്ളതല്ലേ.
""മഞ്ഞുകൊള്ളാണ്ട് കേറി വരാൻ നോക്കു കിച്ചു""
അൽപ്പം ശാസനയോടുള്ള പറച്ചില് കേട്ടിട്ടു ചിരിയാണ് വന്നത്.ആൾക്ക് ഞാൻ എപ്പോളുമൊരു കുഞ്ഞാ.
നിലവിളക്കൊക്കെ കൊളുത്തിയിട്ടുണ്ട്.സിറ്റൌട്ടിൽ നിൽക്കുന്നാളുടെ കൈയിൽ ആവിപറക്കുന്നൊരു ഗ്ലാസ്സ്.മഴപെയ്യാൻ തയാറായിട്ടുണ്ട്.സന്ധ്യ മയങ്ങിയതിന്റെയാകാണം തൊണ്ടക്കൊരു കിച്ച്-കിച്ച്.പിന്നധികം നിക്കാതെ അകത്തേക്ക് കയറി.ലെച്ചുന്റെ കൈയിൽ നിന്ന്നും കാപ്പി വാങ്ങി മൊത്തിയത് മാത്രം ഓർമയുള്ളൂ.എന്റമ്മോ വയറ് കത്തിപ്പോയി!
അത്രക്കെരുവ്! ഹോ സാദാ കാപ്പിയാന്നും പറഞ്ഞു കുടിച്ചതാ ചുക്കുകാപ്പിയാന്നു ഇപ്പോഴാ മനസിലായെ.കണ്ണിൽ നിന്നും പോകയൊക്കെ കണ്ണീരായി പുറത്തുവന്നു.ലെച്ചുനിന്നിളിക്യാ.
""എന്നാലും ഈ ചതി എന്നോട് വേണ്ടാരുന്നു..""
നാക്ക് പുറത്തേക്കിട്ടു കൈ കൊണ്ട് വീശി കാറ്റുകൊടുത്തോണ്ട് പറഞ്ഞു.അപ്പോഴും ചിരി തന്നെ.
""ഒരു ചതിയുമില്ല ഇപ്പോ ഇത്തിരി എരുവുണ്ടെലും ഉള്ളിൽ ചെന്നാൽ പനി പമ്പകടക്കും""
""ഇത്തിരി എരുവോ ഇതോ…""
""ഹാ വേഗം കുടിച്ചകതുകേറാൻ നോക്കു ചെക്കാ… ദേ മഴ വരാൻ പോന്നു""
ശെരിയാ മഴ വരുന്നുണ്ട് കാപ്പി പതുക്കെ ഊതി ഊതി കുടിച്ചകത്തുകയറി.കുറിച്ചുനേരം ഫോൺ ഓണാക്കി വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് ഷോർട്സ് എന്നുവേണ്ട സകലമാന സോഷ്യൽ മീഡികളും കേറിനിറങ്ങി.എന്തിനേറെ പറയുന്നു ഗൂഗിൾ പേ വരെ
💬 Comments
View all comments