Chapter Title : തമി 3 [Maayavi]
പരീക്ഷണങ്ങളിൽ വിജയകരമായി ജയിച്ചു സൈനിക സേനയിൽ ചേർന്നു.എന്നാൽ നാട്ടിലെ സ്ഥിതി വളരെ മോശമാരുന്നു.ആരോഗ്യ സ്ഥിതി മോശമായ ചീരു മരണമടഞ്ഞു.അമ്മയെ പോലെ സ്നേഹിച്ചാളുടെ വിയോഗം ലെച്ചുനും താങ്ങാവുന്നതിനുമപ്പുറമാരുന്നു.വലിയ സന്തോഷത്തോടെ ലീവിനെത്തിയ അമ്മച്ചാനെ ആ വാർത്ത ആകേ തളർത്തി.അവസാനമായി ഒന്നുകാണാൻ പോലും പറ്റാത്തതിന്റെ വിഷമാരുന്നു.പിന്നിടധികം താമസിക്കാതെ വീണ്ടും ജോലിക്ക് പോയി.എന്നാൽ നാട്ടിൽ വരുന്ന ഒരു സാഹചര്യത്തില്പോലും ലെച്ചുനെ കാണാൻ ശ്രമിച്ചില്ല.കിട്ടുന്ന കാശെല്ലാം സ്വരുക്കുട്ടി സ്വന്താമായി സ്ഥലവും അതിലൊരു കൂരയും അമ്മാച്ചൻ നേടിയെടുത്തു.ആ പ്രാവശ്യത്തെ വരവിലാരുന്നു ലെച്ചുന്റെ കല്യാണകാര്യം അറിയുന്നത്.പിന്നൊന്നും നോക്കിയില്ല കോവിലകത്തുപോയി കാര്യം അവതരിപ്പിച്ചു.അന്നൊന്നും പട്ടാളക്കാർക്ക് വലിയ വിളിയൊന്നുമില്ലലോ.പോരേ പൂരം ലെച്ചുന്റെ വീട്ടുകാരും നാട്ടുകാരും അമ്മച്ചാനെ പൊതിരെതല്ലി ഇറക്കിവിട്ടു.അല്ലേലും ഒരിക്കൽപോലും തന്റെ ഇഷ്ട്ടം പ്രകടിപ്പിക്കാതെ ചെന്ന് വിളിച്ച അമ്മാച്ചൻ തന്നെ മണ്ടൻ.എന്നാൽ എല്ലാരേം ഞെട്ടിച്ചുകൊണ്ട് ലെച്ചു അമ്മച്ചാനൊപ്പോം ഇറങ്ങി.അവിടെ കൂടി നിന്ന ആളുകളെക്കാൾ ഷോക്ക് അമ്മാച്ചാനാരുന്നു വേണം പറയാൻ.അമ്മാച്ചന്റെ ഓരോ നോട്ടവും പ്രവർത്തിയിലൂടെയും ലെച്ചു മനസിലാക്കിയിരുന്നു തന്നോടുള്ള പ്രണയം പിന്നെ ചീരു പറഞ്ഞ കഥകളിലൂടെയും ലെച്ചു അമ്മച്ചാനെ പ്രണയിച്ചു തുടങ്ങിയിരുന്നു.എന്നാൽ നാട്ടിൽ വരുമ്പോൾ ഒരിക്കൽ പോലും തന്നെ കാണാനൊ മിണ്ടാനോ ശ്രമിക്കാതത്തിൽ അൽപ്പം പരിഭവും തോന്നാതിരുന്നില്ല.അങ്ങനെ ഇരിക്കെയാണ് കല്യാണവും.ഒരിക്കലും പ്രതീഷിച്ചിരുന്നില്ല അമ്മച്ചൻവരുമെന്നു.വന്നു വിളിച്ചപ്പോൾ ആളുക്ക് സ്വർഗം കിട്ടിയപോലായി.
വീട്ടുകാരെയെല്ലാം തള്ളിപ്പറഞ്ഞു പോയവളെ പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു.തീർന്നില്ല രണ്ടാളെയും കൊന്നു തള്ളാനും ഉത്തരവിട്ടു.അതോടെ അമ്മച്ചൻ ആ നാടുവിട്ടു തന്റെ ഒരേഒരു സഹോദരിയായ നാണിയുടെ നാട്ടിലേക്കു കുടിയേറി പാർത്തു.
എന്താല്ലേ പണ്ടത്തെ സിനിമാ കഥപോലെ.മാലൂ ഈ കഥ പറഞ്ഞാപ്പൊൾ ഞാനും എങ്ങനെ തന്നെയാ പറഞ്ഞേ.പക്ഷെ ഇതാരുന്നവരുടെ പ്രണയം.അമ്മച്ചൻ മരിച്ചിട്ടും ലെച്ചു തളർന്നിട്ടില്ല.എന്തിനേറെ
💬 Comments
View all comments