0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

മുല്ലപ്പൂവിന്റെ മണം.കട്ടിലിനോട് ചേർന്നുള്ള മൂന്നു പാളി ജനലിൽ ഒരെണ്ണം തുറന്നിട്ടിരിക്കുവാ.അതിലൂടെയാണ് മുറ്റത്തെവിടെയോ പൂത്ത മുല്ലയുടെ മണം മുറിയിലെത്തിയത്.തുറന്നുകിടയ്ക്കുന്ന ജനലിലൂടെ നോട്ടം ചെന്നെത്തുന്നത് തെക്കെ തൊടിയിലാണ്.അവിടെയാണ് അമ്മച്ചനെ അടക്കം ചെയ്തിരിക്കുന്നത്.

'ഓഹോ അപ്പോ പ്രിയതമനെ കാണാനാ ജനൽ തുറന്നിട്ടിരിക്കുന്നതല്ലേ'

ചിരിയാണ് വന്നത് കാരണം വെറുൊന്നുമല്ല നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു പ്രണയ കഥയുടെ ബാക്കിപത്രവാണ് ലെച്ചുവും അമ്മച്ചാനും.

ലെച്ചു ഏതോ കോവിലകത്തെ തമ്പ്രാട്ടി കുട്ടിയാരുന്നു.

ലക്ഷ്മി ദേവി!! ജാതി മത ഭ്രാന്തുകൾ കൊടികുതി വണിടുന്ന കാലം.നാലാങ്ങളമാർക്ക് ഒറ്റ പെങ്ങളായതിനാൽ ലെച്ചു ആരുടെയും കണ്ണിലുണ്ണിയാരുന്നു.ചെറുപ്പത്തിലെ അമ്മമരിച്ചിപ്പോയ ലെച്ചുനു അമ്മയും അച്ഛനും എല്ലാം അവിടുത്തെ രാജാവും ഭരണാധികാരിയുമാരുന്ന അവരവളുടെ അച്ഛനാരുന്നു.എല്ലാർക്കും പേടിസ്വപ്നമാരുന്ന അദ്ദേഹം ലെച്ചുന്റെ മുന്നിൽ മാത്രം വെറും പൂച്ചയാരുന്നു.അങ്ങനെ ആ കൊച്ചുതമ്പ്രട്ടി വലുതായി ഒരു കൊച്ചു സുന്ദരിയായി മാറി.അവിടുത്തെ അടുക്കള വേലക്ക് വന്ന അടിയാത്തി പെണ്ണായാ ചീരുവിനോട് ലെച്ചുനു അതിയായ സ്നേഹമാരുന്നു.ആരും കേൾക്കാതെ അവരെ അമ്മേ എന്നാരുന്നു വിളിച്ചിരുന്നത് പോലും.മറ്റാരേക്കാളും ആ വീട്ടിൽ അവർക്ക്സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.ചീരുവിന് ആകെയുള്ള സാമ്പാദ്യം അവരുടെ മോനാരുന്നു.അതാണ് അമ്മാച്ചൻ.അമ്മാച്ചൻ പലപ്പോഴും അവിടെ പോകുകയും ആ പട്ടുപാവടക്കാരി തമ്പ്രാട്ടി കുട്ടിയെ മൗനമായി പ്രണയിക്കുകയും ചെയ്തിരുന്നു.എന്നാൽ അതു തനിക്കു അർഹിക്കുന്നതല്ലെന്ന് ഓരോ നിമിഷവും അമ്മച്ചേന്റെ മനസ് അലമുറയിട്ടു പറയുമ്പോഴും സ്വന്തം ആത്മവിശ്വാസത്തെ ആള് മുറുകെ പിടിച്ചിരുന്നു.ജാതിക്കും പണത്തിനു ഒരുപാട് പിന്നോക്കം നിന്നിരുന്ന അമ്മച്ചന് ആകേ കൈമുതല് എന്നുപറയുന്നത് വിദ്യാഭ്യാസം മാത്രമാരുന്നു.അങ്ങനെ പഠിച്ചും പഠിപ്പിച്ചും പട്ടിണികിടന്നും കുട്ടിവെച്ച കാശുമായി അമ്മച്ചൻ തീവണ്ടികേറി പട്ടാളത്തിൽ ചേരുക എന്ന ലക്ഷ്യത്തോടെ.അവിടുത്തെ കഠിനമായ പരീക്ഷണങ്ങളിൽ പതറാതെ പൊരുതി നിന്നപ്പോഴെല്ലാം മനസ്സിൽ ആ പട്ടുപാവാടക്കാരി ആരുന്നിരിക്കണം.അങ്ങനെ

💬 Comments

View all comments