Chapter Title : തമി 3 [Maayavi]
അബദ്ധം പിണഞ്ഞത് മനസിലായതു.അവൾ കണ്ടിരിക്കുന്നു എന്റെ കള്ളനോട്ടം.ശേയ്! വേണ്ടിയിരുന്നുല്ല.അവൾ നോക്കുന്നുണ്ടോന്നറിയാനായി നോക്കിയതാ എന്നാൽ അതവൾ കൃത്യം കാണുകയും ഒരാക്കി ചിരിക്കുകയും ചെയ്തു.'തിരുപ്പതിയായി'!
പിന്നങ്ങോട്ട് നോക്കണേ പോയില്ല ലെച്ചുന്റെ വരവിനു വേണ്ടി കാത്തിരുന്നു.നിമിഷങ്ങൾക്ക് ശേഷം വാതിൽ കടന്നു ലെച്ചു ഇറങ്ങി.സെറ്റും മുണ്ടുമാണ് വേഷം.നെറ്റിയിൽ വട്ടപ്പൊട്ടും കണ്ണിൽ കരിയുമെഴുതിയിട്ടുണ്ട്.വാതിൽ പൂട്ടി മുറ്റത്തെ തുളസിയിൽ നിന്നും തുളസി ഒടിച്ചെടുത്തു മുടിയിൽ തിരുകി.ലെച്ചുന്റെ ഞെട്ടൽ കാണാനായി കാത്തിരുന്ന എനിക്കു നിരാശയാരുന്നു ഫലം.കാറിന്റെ അടുത്തായി നിന്നിരുന്നു കുഞ്ഞേച്ചിയോട് എന്തോ പറയുന്നത് കേട്ടു.എന്താണെന്ന് വ്യക്തമല്ല.പിനെ മുന്നിലെ ഡോർ തുറന്നു ലെച്ചു കയറി പുറകെ തന്നെ ബാക്കിലെ ഡോർ അടയുന്ന ശബ്ദവും കേട്ടു.കണ്ണുകൾ ലെച്ചുവിൽ തന്നെയാരുന്നു.സീറ്റിലിരുന്നു ചുമ്മാ സാരിയുടെ മുൻഭാഗം പിടിച്ചിടുകയും മാല നേരെ വെക്കുകയും ഒക്കെ ചെയ്യുവാ.എനിക്കണേ ദേഷ്യം വന്നു.പഠിച്ച കള്ളിയാണ് ഞാൻ വരുമെന്നറിയാമാരുന്നു! ഹും ഞെട്ടിക്കാൻ വന്ന ഞാൻ ഞെട്ടിയെന്നു പറയുന്നതാവും ശെരി.നേരം കൊറെയായിട്ടും വണ്ടി സ്റ്റാർട് ചെയ്യാഞ്ഞിട്ടാവണം ലെച്ചു തലയുയർത്തി.
""ന്താ മോനെ കിച്ചു എന്താണ്ടും പോയണ്ണാനെ മാതിരി""
ആക്കി ചിരിക്ക്യാ.ഒന്നും പറയാൻ പോയില്ല തറപ്പിച്ചു നോക്കി.
""ഹാ വണ്ടിയെട് ചെക്കാ നടയടക്കും""
തോളിൽ അമർന്ന കൈ ഒരു ധാക്ഷണ്യവുമില്ലാതെ തട്ടി മാറ്റി.
""ഹോ…എന്താ ദേഷ്യത്തിലാ അമ്മമേടെ കിച്ചു മോൻ""
പിള്ളേരെ കൊഞ്ചിക്കുമ്പോൾ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
""ലെച്ചുനപ്പം അറിയാരുന്നില്ലേ ഞാൻ കൂടെ വരുമെന്ന്""
താടിയിൽ നിന്നും കൈ തട്ടി മാറ്റി.
""അറിയാരുന്നല്ലോ ""
""ഹോ എന്തോരുഭിനയാവാരുന്നു""
ദേഷ്യം മുഴുവൻ ആക്‌സിലേറ്ററിൽ കൊടുത്തു വണ്ടി പെരുപ്പിച്ചു റോഡിലെക്കിരക്കി.
""ഹാ പതിയെപ്പോ കൊച്ചിന് വയ്യാത്തതാ""
ഗിയറിനു മേലെയിരുന്ന കൈയിൽ കുലുക്കി.
""വയ്യാത്തവരാണെ വീട്ടിൽ അടങ്ങിയിരിക്കണം അല്ലാണ്ട് ലോകം ചുറ്റാൻ നടക്കരുതും""
എന്റെ ശബ്ദം കാറിലെ ഡോറുകളിൽ തട്ടി പ്രതിഫലിച്ചു.
""ഹാ പെണ്ണുങ്ങളുടെ കണ്ണീരിൽ വീണിട്ടു…. എപ്പോ ചൂടായിട്ട് കാര്യമുണ്ടോ…പൊട്ടൻ""
ചിരിയോടാണ് പറച്ചിലെങ്കിലും എനിക്കിഷ്ട്ടായില്ല.അതിൽ ലെച്ചുനോടുള്ള ദേഷ്യമല്ല എന്നോടുതന്നുള്ള പുച്ഛം.അല്ലേലും ഈ പെണ്ണുങ്ങളുടെ മാസ്റ്റർപിസ് ഐറ്റമാണ് കരച്ചിൽ.ഒരു കാര്യമില്ലാത്ത കാര്യത്തിന് പോലും കള്ളകണ്ണീർ.എന്തേലും കാര്യം സാദിക്കാനുണ്ടേൽ ഉടനെ ഒരു കരച്ചിൽ നമ്മളത്തിൽ വീഴുന്മെനാണ് അവറ്റകളുടെ വിചാരം.മാലൂന്റെം പരുപാടിയിതാണ്.പക്ഷെ ഞാനാതിൽ വീഴും.വേറൊന്നുകൊണ്ടല്ല നമ്മുടെ പ്രിയപ്പെട്ടവര് കരയുമ്പോ മനസങ്ങു അലഞ്ഞിപോകും.ഇവിടേം
💬 Comments
View all comments