Chapter Title : തമി 3 [Maayavi]
കരയുന്നതുപോലൊരു ബുദ്ധിമുട്ട് വേറെയില്ല.ഇനിയും കാലുപിടിച്ചിട്ട് കാര്യമില്ല തിരിഞ്ഞു കിടന്നു.പകലൊരുപാട് കിടന്നുറങ്ങിയതിന്റെയാവണം ഉറക്കം തീരെ വന്നില്ല.ഏറെ നേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിയൊന്നു തല പൊന്തി നോക്കുന്നത് കണ്ടു.വേഗം കണ്ണടച്ചു കിടന്നു.ലെച്ചു പതിയെ എന്നോട് ചേർന്നു കിടന്നു പിറകിൽ നിന്നും എന്നെ കെട്ടിപ്പിടിച്ചു കാലെടുത്തു എന്റെ തുടയിലും വെച്ചു സുഖമായി കിടന്നു.വട്ടു കേസ്!..
രാവിലെ എഴുന്നേൽക്കുമ്പോൾ അരികിൽ ലെച്ചുവില്ലാരുന്നു.മൂരിനിവർത്തി ബെഡിൽ ഒന്നുടെ ഞെളിഞ്ഞു കിടന്നു.ചുറ്റും നോക്കിയപ്പോൾ ചിരിച്ചു പോയി.എനിക്കു ചുറ്റം തലോണ വെച്ചിരിക്കുന്നു വീഴാണ്ടിരിക്കാൻ.ഞാൻ എപ്പോഴും കൊച്ചാന്നാ വിചാരം.നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു.ഊഹം തെറ്റിയില്ല പുറം തിരിഞ്ഞു നിന്നു എന്തോ ചെയ്യുവാള്.കുളിച്ചേയുള്ളുന്നു തോന്നുന്നു മുടി മൊത്തം തോർത്തിൽ കെട്ടി വെച്ചിട്ടുണ്ട്.ഞാൻ വന്നതറിഞ്ഞിട്ടുണ്ട് ആ മുഖത്തൊരു ചിരി മിന്നിമാഞ്ഞു.എന്നാൽ അതു പെട്ടന്ന് തന്നെ മായിച്ചുകളഞ്ഞു.ഓഹോ പറഞ്ഞപോലെ പിണക്കത്തിലാണല്ലോ.എന്നാലോന്നു കാണണമല്ലോ.പിന്നിൽ ചെന്നുനിന്നു ആ തോളിൽ താണ്ടിയും കുത്തി അനങ്ങാതെ നിന്നു. കഴുത്തു വെട്ടിച്ചു എന്നെ മാറ്റാൻ നോക്കുന്നുണ്ട്.അതു കണ്ടോട്ടു കാതിൽ തൂങ്ങിയാടുന്ന കമ്മലിൽ ചുമ്മ മൂക്കിട്ടു തട്ടി.
""ഹാ കൊഞ്ചാണ്ട് പോ ചെക്കാ""
കപടദേശ്യം കാണിച്ചു ലെച്ചു എന്നെ തട്ടി മാറ്റി.
""ഓ പിന്നെ കിളവിയായ നിങ്ങളോട് കൊഞ്ചാൻ വരുന്നു….. തമ്പുരാക്കന്മാർ….എന്തൊരു ജാടയാണീശ്വരാ…""
ആരോടെന്നില്ലാതെ മുകളിലേക്കും കയ്യുയർത്തി പറഞ്ഞു.എന്നാൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു പതിഞ്ഞ ചിരി.
നേരെ റൂമിലേക്ക് വെച്ചു പിടിച്ചു.ബാത്രൂമിൽ കയറി പ്രഭാതകർമങ്ങൾ നടത്തി.തല നന്നാക്കണ്ടാന്നും പറഞ്ഞു കയറിയതാണെങ്കിലും തല നനഞ്ഞുപോയി.ഏതായാലും നനഞു എങ്കിൽ പിന്നെ കുളിച്ചു കയറാമെന്ന് കരുതി.അങ്ങനൊരു കുളിയും പാസ്സാക്കി ടവ്വലുമുടുത്തു ഇറങ്ങി.കൊണ്ടുവന്ന കൂട്ടത്തിൽ ഏറ്റവും നല്ലതെന്ന് തോന്നിയ ഡാർക്ക് ബ്ലു കുർത്തയും ആഷ് കളർ ജീൻസും ജെട്ടിയുമെടുത്തിട്ട്.
💬 Comments
View all comments