0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

നിറയെ മഞ്ചാടിക്കുരു നിറഞ്ഞു കിടക്കുന്നു ഒരു കൈപ്പിടി വാരി കണ്ണന്റെ നടയിലെ ഒട്ടുരുളിയിൽ കൊണ്ടിട്ടു.ഒന്നുടെ അവിടെ കറങ്ങി ഗണേശനെ വന്ധിച്ചു. അടുത്തുള്ള കടയിൽ നിന്നും മോധകവും വാങ്ങി വെച്ചു ആരോ ഉടച്ച തേങ്ങയുടെ അത്യാവശ്യം വലിയ മുറിയുമെടുത്തു അമ്പലം വിട്ടിറങ്ങി.വെളിയിലെങ്ങും ലെച്ചുന്റെ പൊടി പോലും കണ്ടില്ലേ.അടുത്തായുള്ള ആലിന്റെ ചോട്ടിലേക്കു വിട്ടു.അവിടെയിരുന്നാൽ തൊഴാൻ വരുന്നവരെയും തൊഴുതു പോകുന്നവരെയും ഒരെ പോലെ കാണാം.കട്ടകൊണ്ട് ആലിനു ചുറ്റും കെട്ടിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇരിക്കാൻ നല്ല സ്ഥലമുണ്ട്.തേങ്ങാ മുറി പാന്റിൽ തൂത്ത് ഇതിരി കടിച്ചു കൊണ്ട് ആലിന്റെ ചോട്ടിൽ പോയിരുന്നു.അല്ല കാറ്റ്. കാറ്റിൽ ആലിലകൾ ഉലയുന്നതിനു ഒരു പ്രതേക താളം തന്നെ.വെറുതെ ബോർ അടിക്കണ്ടാല്ലൊന്നും കരുതി പോക്കെറ്റിൽ നിന്നും ഫോണെടുത്തു.ഭാഗ്യം റേഞ്ചുണ്ട്.ദൈവത്തിന് സ്ഥോത്രം!

അങ്ങനെ ഫോണിൽ തോണ്ടിയിരിക്കുമ്പോഴാണ് ആരോ എന്നെത്തന്നെ നോക്കുന്നപോലെ തോന്നിയത്.വലതു വശത്തേക്ക് നോക്കിയപ്പോൾ കുഞ്ഞേച്ചി.ശേ ഇവൾ ഇവിടുണ്ടാരുന്നോ.വന്നിരുന്നപ്പോൾ കണ്ടില്ലലോ.മാറിയിരുന്നാലോ.അല്ലേൽ വേണ്ട ഇപ്പോൾ മാറിയിരുന്നാൽ അവൾ വിചാരിക്കും അവളെ പേടിച്ചിട്ടാന്നു. ഞാനെന്തിനു അവളെ പേടിക്കണം.

പെട്ടന്നുള്ള എന്റെ നോട്ടം കണ്ട് അവളൊന്നു ഞെട്ടിയിട്ടുണ്ട്.അവളുടെ കണ്ണുകൾ എന്റെ കൈയിലേക്കാണ്.അവളുടെ കണ്ണീനെ പിന്തുടർന്നു പോയപ്പോഴാണ് സംഭവം പിടികിട്ടിയത്. കൈയിലിരിക്കുന്ന തേങ്ങാപൂളിലേക്കാണ് ആശാത്തിയുടെ നോട്ടം.ഞാൻ കടിക്കാത്ത ഒരു വശം നോക്കി മുറിച്ചു അവൾക്ക് നേരെ നീട്ടി.അതിശയത്തോടെ എന്റെ മുഖത്തേക്കും കൈയിലേക്കും നോക്കുന്നവളെ കടക്കണ്ണാൽ കണ്ടു.ഒട്ടൊരു നേരത്തിനു ശേഷം അവൾ അതു വാങ്ങി.അതു കഴിക്കുന്ന കൂട്ടത്തിൽ ഇടക്കിടെ അവളെന്നെ നോക്കുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ആക്കാൻ പോയില്ല.പിന്നെ അവളോടുള്ള പ്രേമം മൂത്തിട്ടൊന്നുവല്ല ആ തേങ്ങാ കഷ്ണം അവൾക്ക് കൊടുത്തത്.വെറുതെ ഗർഭിണി ശാപം കിട്ടണ്ടാന്നു കരുതി മാത്രവാണ്.

ഫോണെടുത്തു ആദ്യം നോക്ക്കിയത്

💬 Comments

View all comments