Chapter Title : തമി 3 [Maayavi]
നേരെ തിരിഞ്ഞു
""പോട്ടെടാ ചെക്കാ""
ന്നുരു പറച്ചിലും കവിളൊരു പിച്ചും.വേദനിച്ചു പോയി.കൂർപ്പിച്ചവളെ നോക്കി.അതിനവൾ വാ പൊതി ചിരിച്ചു.
""അല്ല അതാരാ""
കവിളുമുഴിഞ്ഞു കൊണ്ട് ചോദിച്ചു.
അതിനു അത്രേയും നേരമില്ലാത്ത ഒരു നാണം അവളിൽ നിറഞ്ഞു.തല താഴ്ത്തി ദാവണിയുടെ തുമ്പ് കയ്യിൽ തീർത്തുപിടിച്ചു.
""അതോ…. അത് റോയ് മാത്യു…എന്റെ സീനിയർ ആരുന്നു…പിന്നെ… ആറു മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണവാ..""
അവൾ ഒന്നു നിർത്തി.ഞാൻ മിഴിച്ചിരുന്നുപോയി.കല്യാണവോ! ഇവളെയൊക്കെ കാല്യാണം കഴിച്ചാൽ ശൈശവവിവഹതീനു കേസെടുക്കും.
""കല്യാണവോ…. നിനക്കതിനുമാത്രം പ്രായവായോ""
സംശയം മനസ്സിൽ വെച്ചില്ല തുറന്നു ചോദിച്ചു.അതനവൾ പുച്ഛത്തോടെ ഒന്നു നോക്കി.
""കൂടെ പഠിച്ചവരൊക്കെ കെട്ടി പിള്ളാര് രണ്ടായി അപ്പോഴാ…. എന്റെ പൊന്നു ചെക്കാ എനിക്കെ വയസ്സിരുപതഞ്ചായി""
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ!വിശ്വസിക്കാൻ പറ്റുന്നിലാ.ഇവൾ എന്റെ പ്രായമാക്കി വെച്ചിരിക്കുവാരുന്നു ഞാൻ.അല്ല കണ്ടാലും അത്രെ പറയു.
""ഇച്ചായൻ എറണാകുളത്തു നമ്മുടെ തന്നെ ബാങ്കിന്റെ വേറൊരു ബ്രാഞ്ചിൽ വർക് ചെയുവാ.ഞങ്ങൾ തമ്മിൽ നേരത്തെ ഇഷ്ട്ടതിലാരുന്നു. എന്നാൽ എന്റെ വീട്ടിൽ ഭയങ്കര പ്രേശ്നമാരുന്നു.വേറെ ജാതിയല്ലേ പോരേ പൂരം.പിന്നങ്ങോട്ട് വീട്ടുതടങ്കലിലാരുന്നു.അതിനിടേൽ കല്യാണലോചനകൾ പലവഴിക്കു.അങ്ങനെ ഒരെണ്ണം ഉറപ്പിച്ചപ്പോഴാണ് എനിക്ക് ചൊവ്വാ ദോഷമാണെന്നു ജോത്സ്യൻ വിധിയെഴുതിയത്.പിന്നെ സംഭവം ഈസിയായി.വന്ന ആലോചനകളെല്ലം അതിലും വേഗത്തിൽ മൊടങ്ങാൻ തുടങ്ങി.ആ സമയം ഇച്ചായനും അമ്മച്ചിയും കൂടെ വന്നു പെണ്ണുച്ചൊതിച്ചു.ആദ്യം കൊറേ എതിർത്തെങ്കിലും ചൊവ്വാ ദോഷമുള്ള മോളെ വേറാരും കേട്ടില്ലെന്ന് മനസിലായപ്പോൾ കല്യാണത്തിന് സമ്മതിച്ചു.ഇച്ചായന്റെ വീട് പണി നടക്കാ അതു കഴിഞ്ഞാൽ കെട്ട്കാണും""
ഒരു ചെറു നാണത്തോടെയവൾ പറഞ്ഞു നിർത്തി.അവളുടെ ഓരോ സംസാരത്തിലും ഭാവത്തിലും അറിയാൻ പറ്റുന്നുണ്ട് അയാളെ അവൾ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്.ഒരു
💬 Comments
View all comments