Chapter Title : തമി 3 [Maayavi]
അത്ര മാത്രം.എന്നാലും ഇതുവഴിയല്ലേ അവളും വന്നിരിക്ക്യാ.പണ്ടൊക്കെ കറന്റ് പോയാൽ അലറി കൂവുന്നവളാരുന്നു.ആളുകൾക്ക് വരുന്ന മാറ്റങ്ങളെ.
അങ്ങനെ ഒരു വിധം കാട് കഴിഞ്ഞു കിട്ടി.മുന്നോട്ടു നീങ്ങിയപ്പോഴാണ് ശെരിക്കും ടാസ്ക്.വേറൊന്നുമല്ല ആ കൈ തോട് കടന്നുവേണ്ട അക്കരെ പോകാൻ.ആ പാലവും തോടും കണ്ടപ്പോൾ തന്നെ കാലു വിറച്ചു.എന്നാൽ തിരിച്ചു പൊകാമെന്നു കരുതിയപ്പോൾ ആ കാട് വീണ്ടും ഭീകരത സൃഷ്ട്ടിച്ചു.ആ വരുന്നെടുത്തു വെച്ചു കാണാം.നടന്നു തോടിന്റെ തിട്ടയിലെത്തി.അവിടെ നിന്നു കൊണ്ട് എത്തിക്കുത്തി താഴേക്ക് നോക്കി.എന്ത് ശാന്തമായോഴുകുന്ന തോട്.കണ്ടാൽ പറയുവോ ഒരു നാടിനെ മൊത്തം വഴി മുട്ടിക്കുന്ന ഭീകരനാണെന്ന്.മുകളിൽ കത്തി നിൽക്കുന്ന സൂര്യന്റെ ആകർഷണത്തിൽ വെള്ളം തിളങ്ങി നിൽക്കുന്നു.ഏറ്റവും അടി തട്ടിലെ കുഞ്ഞി കല്ലുകൾ പോലും കാണാം അത്രക്കും തെളിഞ്ഞ വെള്ളമാണ്.വെള്ളത്തിലോട്ടു അങ്ങോട്ടും എങ്ങോട്ടും ഉലാത്തി തീറ്റ തേടുന്ന വലുതും ചെറുതുമായ മീൻകുഞ്ഞുങ്ങൾ.
വലതു കാൽ പതുക്കെ തടി പാലത്തിലേക്ക് വെച്ചു.പിറകിന് അടുത്തതും വെച്ചു നിലയുറപ്പിച്ചു.പേടിക്കൊരു ശമനമായപോലെ.അടുത്ത കാൽ മുന്നോട്ടു വെച്ചപ്പോൾ ഒന്നു വിറച്ചോ.ഏയ് ഇല്ലാ! അടുത്തകാലും വെച്ചപ്പോൾ മൊത്തത്തിൽ ഒന്നുലഞ്ഞു.പിടിക്കാൻ കയറോ ഒന്നുമില്ല.കൈ രണ്ട് സൈഡിലോട്ടും വിടർത്തി ബോഡി ബാലൻസ് ചെയ്തു.അങ്ങനെ മുന്നോട്ടു നീങ്ങി.പാലത്തിന്റെ പകുതിയെത്തിയപ്പോൾ താഴേക്കൊന്നു നോക്കിയപ്പോൾ താഴേക്കു നോക്കി നിൽക്കുന്ന എന്റെ പ്രതിഭിംബം.തെക്കുന്നു വീശിയാ കാറ്റ് വെള്ളത്തിൽ മാറ്റോലി സൃഷ്ട്ടിച്ചതു മായിച്ചു കളഞ്ഞു.
പാലത്തിൽ നിന്നും മണ്ണിന്റെ തിട്ടയിലേക്ക് കാലു വെക്കുമ്പോൾ അത്രയും നേരം പിടിച്ചു നിർത്തിയ ശ്വാസം ഒന്നു നേരെ വീണു.മുന്നോട്ടു നടന്നു ഒന്നുതിരിഞ്ഞു നോക്ക്യപ്പോൾ കാണുന്നത് ഒരു കൂറ്റൻ കാടും ഭീകരമായ തോടും.നെഞ്ചത്ത് കൈ വെച്ചു എപ്പോഴും ജീവനോടുണ്ടോന്നു നോക്കി.
'എപ്പിടിട്ര' ചോദിക്കാൻ വേറാരുമില്ലാതോണ്ട് ഞാൻ
💬 Comments
View all comments