Chapter Title : തമി 3 [Maayavi]
സ്വയം ചോദിച്ചു.സത്യം പറയാലോ ഈ തോട് എനിക്കു ഭയങ്കര പേടിയാണ്.പണ്ടൊരിക്കൽ ഞാനനിതിൽ വീണിട്ടുണ്ട്.
അന്ന് ഞാനും അമ്പൂട്ടനുമായി കളിച്ചോണ്ട് നിൽക്കുമ്പോൾ അക്കരകാട്ടിൽ ചോന്നൊരു പൂ പൂത്തത് കണ്ടത്.എന്തോ ആകർഷണം തോന്നി.പലപ്പോഴും കുഞ്ഞേച്ചി അക്കരെ പോകരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവളുടെ വാക്കിനു പുല്ലുവിലകൊടുത്തു ഞാനാ പാലം കയറി.പിന്നൊന്നും എനിക്കൊരുമായില്ല വെള്ളത്തിൽ മുങ്ങിതാഴുമ്പോൾ കാണുനത്തു പൊട്ടിക്കരയുന്ന കുഞ്ഞേച്ചിയെയാണ്.പിന്നെത്തെ മലക്കം മറച്ചിലിൽ കാണുന്നത് ഓടി വരുന്ന കൃഷ്ണൻ മാമയെയാണ്.പിന്നെ ബോധം വരുമ്പോൾ വീട്ടിലാണ്.അതിന്റെ പേരിൽ മാലുന്റെ കൈയിൽ നിന്നും ഒരുപാട് കിട്ടിയിട്ടുണ്ട്.ബട്ട് നോ ഫലം ശങ്കരൻ പിന്നേം തെങ്ങുമ്മേ തന്നെ.പലപ്പോഴും അക്കരെ കടക്കാൻ നോക്കിട്ടുണ്ട് അതിനെല്ലാം കൃഷണൻ മാമന്റെ കൈയിൽ നിന്നും പുളിവടിക്കും കൊന്നക്കമ്പിനും ചന്തിക്ക് ഒരുപാട് വാങ്ങി കൂട്ടിയിട്ടുണ്ട്.അന്നൊക്കെ മാമൻ എന്നെ അടിക്കുമ്പോൾ കുഞ്ഞേച്ചി ഭയങ്കര പ്രശ്നമുണ്ടാക്കുവാരുന്നു.പക്ഷെ ഞാൻ ഇല്ലാത്ത കാരണമുണ്ടാക്കി അടി വാങ്ങിക്കുമാരുന്നു.കാര്യം വേറൊന്നുമല്ല എന്നെ അടിക്കുന്ന അന്നെല്ലാം ചന്തയിൽ പോയി വരുന്ന കൃഷ്ണമാമ നേരെ വീട്ടിലേക്കാ വരുന്നേ.കൈയിൽ ഒരു പൊതിയും കാണും.അതിൽ എനിക്കു പ്രിയപ്പെട്ട ഇതേലും പലഹാരവും കാണും.എല്ലാം സുഖമുള്ളാരോർമകൾ!.
നടന്നങ്ങനെ വീട്ടു മുറ്റത്തെത്തി.വീടിന്റെ മതിലിൽ സ്വർണ ലിപികളിൽ എഴുതിയിരിക്കുന്ന വൃന്ദാവനതിലൂടെ കയോടിച്ചു.നിറയെ പൊടിപിടിച്ചിരിക്ക്യാ.മുറ്റത്തെല്ലാം പാഴ്ചെടികൾ വളർന്നിട്ടുണ്ട്.അൻപതു സെന്റോളം വരുന്ന പുരേടത്തിന്റെ ഒത്തനടുക്ക് തലയെടുപ്പോടെ നിൽക്കുന്ന ഒരു നാലുകെട്ട്.കാലത്തിന്റെ പഴക്കം വീടിൽ അത്രക്കും എറ്റിട്ടില്ല.നിറം അൽപ്പം മങ്ങിയതോഴിച്ചാൽ എല്ലാം പഴയപോലെ.മുറ്റാമെല്ലാം ആരോ ഭംഗിയായി തൂത്തിട്ടുണ്ട്.കണ്ണുകൾ ചുറ്റും ഓടി നടന്നു.എല്ലാം പഴയതു പോലെ തന്നെ കുഞ്ഞി മരങ്ങളെല്ലം വാലുതായി പണ്ട് മുതലെയുള്ള ചാമ്പയും ഇലഞ്ഞിയും മാവും പ്ലാവും ഇരുമ്പൻ പുളി മരവും എല്ലാം അതുപോലെ തന്നെ.എപ്പോഴോ ഓണത്തിനു മാവിൽ കെട്ടിയ
💬 Comments
View all comments