Chapter Title : തമി 3 [Maayavi]
പല്ലും വെളിയിൽകാട്ടി ചിരിച്ചു.ലെച്ചുനേം കുഞ്ഞേച്ചിയേം കണ്ടപ്പോൾ അതൊരൽപ്പം കൂടി എന്നു പറയാം.
""ന്താ ചേട്ടാ കഴിക്കാൻ വേണ്ടേ""
ഓ അപ്പോ സംശയം തെറ്റിയില്ല.ഓർഡർ എടുക്കാൻ വന്നതാ.എന്തോവേണം എന്നെ രീതിയിൽ ലെച്ചുനെ നോക്കിയപ്പോൾ ആള് കുഞ്ഞേച്ചിയുമായിരുന്നു ആക്കി ചിരിക്കുന്നുണ്ട്.ഒന്നു കൂർപ്പിച്ചു നോക്കിയപ്പോൾ അവര് ഡീസന്റായി.
""എന്തുവാ വേണ്ടേ"'
""നീ പറഞ്ഞോ""
ലെച്ചു ഉടനെ പറഞ്ഞു.ശ്ശെടാ എന്തോ പറയും.കൂലംകിഷ്ടമായി ചിന്തിച്ചു.അവസാനം എപ്പോഴും പറയും പോലെ പൊറോട്ടക്ക് പറഞ്ഞു.
""അല്ല ചിക്കൻ ഫ്രൈയുണ്ടോ""
ഉണ്ടൻപൊരിയോടെ ചോദിച്ചു.
""അയ്യോ ഇല്ല ചേട്ടാ.. ഫ്രൈയൊക്കെ വൈകിട്ടെ ആകൂ""
ഓ അങ്ങനെയാണല്ലേ.
ഏഹ്! ഇയാളിതെന്തോന്ന വിളിച്ചേ ചേട്ടൻ ന്നോ.എന്റെ തന്തായാകാൻ പ്രായമുണ്ട് എന്നിട്ടാവന്റെയൊരു ചേട്ടൻ വിളി.അയ്യേ എന്നാലും എന്റെ നിശ്കളങ്ക മുഖം നോക്കി അയാൾക്ക് എങ്ങനെ വിളിക്കാൻ തോന്നി.ഇപ്പോഴല്ലേ ലെച്ചുവും അവളും എന്തിനാ ചിരിച്ചെന്നു മനസിലായത്.അയാളെ കൂർപ്പിച്ചു നോക്കിയപ്പോൾ മുറുക്കാൻ കറയുള്ള പല്ലും കാണിച്ചു നിന്ന് ചിരിക്കുവാ.മൈരൻ!
""ചിക്കൻ കറി പോരേ""
ലെച്ചുനോട് ചോദിച്ചപ്പോൾ
""എനിക്ക് ബീഫ് മതി""
അത്രയും നേരം മിണ്ടാതിരുന്നവൾ ഞെളിഞ്ഞിരുന്നു പറഞ്ഞു.ഓ അപ്പോ നാവുണ്ടാരുന്നോ.
""അതൊന്നും പറ്റൂല… ചേട്ടാ മൂന്ന് സെറ്റ് പൊറോട്ടയും ചിക്കൻ കറിയും എടുത്തോ""
ഉണ്ടൻപൊരിയോട് ചോദിച്ചപ്പോൾ തന്നെ ലെച്ചു ഇടക്ക് കയറി.
""ഡാ അവൾക്ക് ബീഫ് മതി"'
അതിഷ്ട്ടപെടാതെ ലെച്ചുനെ കൂർപ്പിച്ചു നോക്കി.കണ്ണിലേക്ക് നോക്കി കെഞ്ചി പറഞ്ഞു.പിന്നെ എനിക്കതിൽ റോൾ ഇല്ലാരുന്നു.ഉണ്ടൻപൊരി ഓർഡറെടുത്തും പോയി.എനിക്കീ ബീഫ് ഇഷ്ട്ടല്ല.ഇഷ്ട്ടമല്ല എന്നല്ല അലർജിയാണ്.എപ്പോഴൊന്നും തുടങ്ങിയതല്ല പണ്ട് മൊതലെയുള്ളതാ.വീട്ടിലുള്ള എല്ലാർക്കുമറിയാം അതോണ്ട് തന്നെ ആരും വീട്ടിൽ വാങ്ങാറില്ല.അവൾക്കും അറിയാം എന്നിട്ടും എന്നെ കൊതിപ്പിക്കൻ വേണ്ടി വാങ്ങുന്നതാ ഹും!
അധികം താമസിക്കാതെ തന്നെ
💬 Comments
View all comments