Chapter Title : തമി 3 [Maayavi]
ബിരിയാണി വെച്ചതൊക്കെ.ഈ പെണ്ണുംപിള്ളക്കിതു എന്നാതിന്റെ കേടാ.എനി മാലുന്റെ വക കേൾക്കാം.ഞാൻ ഇതൊന്നും അവിടെ പരീക്ഷിച്ചിട്ടില്ലലോ.ലെച്ചുവിന്റെ മടിയിൽ കിടക്കുന്ന ആളിലേക്ക് കണ്ണുപോയപ്പോ ആദ്യമുടക്കിയത് ആ ചുവന്ന കയ്യാണ്.ഇത്ര ശക്തിയോടെ ഞാൻ പിടിച്ചിരുന്നോ.എന്റെ വിരലുകൾ അതിൽ ഫോട്ടോസ്റ്റാറ് പോലെ ചുവന്നു കിടക്കുന്നു.സ്വതവേ വെളുത്ത ശരീരത്തിലെ പാട് ഒന്നുടെ മിഴിവേകി നിൽക്കുന്നു.കഷ്ട്ടമായി പോയി!
എന്തു കഷ്ട്ടം ഇതവൾ ചോദിച്ചു വാങ്ങിയതാ! അവളെപറ്റി സഹതപിച്ച എന്നെ ഉള്ളിരിക്കുന്ന തെണ്ടി ഉടനെ തിരുത്തി.അവൻ പറഞ്ഞാൽ പിന്നപ്പിലുണ്ടോ.
ഓരോന്ന് ചിന്തിച്ചിരുന്നപ്പോൾ ലെച്ചു ഫോൺ എനിക്കു തന്നു.പ്രതീക്ഷിച്ച ചോദ്യങ്ങാളായതുകൊണ്ട് ഒരു തപ്പി തടായലിന്റെ ആവശ്യം വന്നില്ല.ആൾക്ക് കൊതിക്കെറുവാ. കഷ്ട്ടം എപ്പോഴും കുഞ്ഞന്നാ വിചാരം.
പിന്നെ നേരെ ഫുഡിങ്കിലേക്കു കടന്നു.ഞാനുണ്ടാക്കിയാതയതുകൊണ്ട് നല്ല ആകാംഷയുണ്ടാരുന്നു.ബിരിയാണി പാത്രത്തോടെ ലെച്ചു ടേബിളിൽ കൊണ്ട് വെച്ചു പിറകെ പ്ലയിറ്റുമായി കുഞ്ഞേച്ചിയും.സാവധാനം മൂടി മാറ്റി.
എന്റള്ളോ!സർവ ഞാടിഞരമ്പിനെയും ഉണർത്തുന്ന മണം. നെയ്യുടെയം വറുത്ത ഉള്ളിയുടെയും വെന്ത ചോറിന്റെയും മണം ആ മുറിയാകെ നിറഞ്ഞു.ഒരു തവി കൊണ്ട് ചിക്കൻ ഉടഞ്ഞുപോകാത്ത രീതിയിൽ മഞ്ഞ ചോറും ഗ്രേവിയും എല്ലാടം എത്തുന്നപോലെ ലെച്ചു ഇളക്കി.മിക്സാക്കിയ ബിരിയാണി മൂന്ന് പാത്രത്തിലേക്കും പകർത്തി.കൂട്ടത്തിൽ കൊണ്ടുവെച്ച സാലഡും പപ്പടവും കണ്ട് ഞാൻ മിഴിച്ചിരുന്നു.ചോദിച്ചപ്പോ
"ബിരിയാണിയൊക്കെ കഴിക്കുന്നതിനൊരു ശാസ്ത്രയ വശമില്ലെടാ പൊട്ടാ"ന്ന് ലെച്ചുന്റെവക ഒരു കിഴുക്കും.ഹാ ഏതാലും സംഭവം കളറായി. ഇനി കഴിച്ചാലറിയാം ബാക്കി.
ചിക്കന്റെ കാലിലെ അൽപ്പം ഇറച്ചിയും ഒരു പിടി ചോറും സാലടിന്റെ തൈരിൽ മുക്കി വായിലേക്ക് വെച്ചു.
ഹും! ഒരു നിമിഷം കണ്ണടച്ചു വായിലെത്തിയ രുചി ആവോളം ആസ്വദിച്ചു.നാവിലെ രുചി മുകുളങ്ങളെ തൊട്ടുണർത്തുന്ന ടേസ്റ്റ്. സംഭവം കൊള്ളാം.ഒരമാന്തത്തോടെ ലെച്ചുനെ നോക്കി അവിടേം
💬 Comments
View all comments