0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.3K

സംശയം.അതിനേക്കാൾ സംശയം എന്റെ മുഖത്ത്. എന്നോടാ കളി.

""എന്നോടോ…. എന്തു""

""പറഞ്ഞില്ലാരുന്നോ.. ശോ മറന്നു പോയതാ… ഇന്ന് പാറുനേം കൊണ്ട് ചെക്കപ്പിന് പോകേണ്ട ദിവസവാ""

""ആണോ… ഞാൻ അറിഞ്ഞില്ല ലെച്ചു""

ചായ ഒരു സിപ്പൂടെ ഇറക്കി.

""അല്ല ലെച്ചു എങ്ങനാ പൊന്നെ… ഞാൻ ഡ്രോപ്പ് ചെയ്യണോ""

ആഹാ എന്താ ഒരഭിനയം ഇങ്ങനാണ് പോക്കെങ്കിൽ ഒരു നാഷ്ണൽ അവാർഡ് വീട്ടിലിരിക്കും.'നീ ശുപ്പറാണ്ടാ!' വേറാരും അഭിനന്ദിക്കാനില്ലാത്തോണ്ട് ഞാൻ എന്നെ തന്നെ അഭിനദിച്ചു.

""അതിനു ഡ്രോപ്പ് ചെയ്യേണ്ട ആവശ്യമൊന്നുല്ല മോനുട്ടനല്ലേ പാറുന്റെ കൂടെ പോകുന്നത്""

ആദ്യം എന്താണ് ലെച്ചു പറഞ്ഞെതെന്നു മനസിലാവാതെ ഒന്നു ചിരിച്ചു.കേട്ട വാക്കുകൾ ഒന്നുടെ റിവൈന്റ് ചെയ്തപ്പോൾ ചിരി താനെ മാഞ്ഞു.

""എന്തോന്നാ""

ശബ്ദം ശെരിക്കും ഉയർന്നു.ഞാൻ കേട്ടത് തന്നെയല്ലേ ലെച്ചു പറഞ്ഞതെന്ന് ഉറപ്പിക്കണമാരുന്നു.

""അതെ കിച്ചുട്ടാ…. ലെച്ചുനു കാലുവയ്യ മോനെ അതോണ്ടല്ലേ… പെട്ടന്നിങ്ങു വരാലോ…. ചെല്ലുന്നു ഡോക്ടറെ കാണുന്നു സ്കാൻ ചെയ്യുന്നു പോരുന്നു അത്രയുള്ളൂ""

കൊഞ്ചിയുള്ള പറച്ചിൽ കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു.അവളേം കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോണം പോലും.ഞാനെന്താ അവളുടെ വേലക്കാരനോ.

""കിച്ചുസേ""

മറുപടി ഒന്നും കാണാത്തോണ്ടാവണം കൈയിൽ കുലുക്കി വിളിച്ചു.

""ദേ ലെച്ചു അടങ്ങിയിരുന്നോ""

കൈ കുടഞ്ഞുമാറ്റി.ദേഷ്യത്തോടെ മുന്നിലിരിക്കുന്നവളെ നോക്കി അവളാണല്ലോ ഇതിനു കാരണം.അവളാരിക്കും ലെച്ചുനോട് പറഞ്ഞത് ഞാൻ കൂടെ ചെല്ലാൻ.ഹോ എല്ലാം ഉണ്ടാക്കി വെച്ചിട്ടു ഒന്നും അറിയാത്ത പോലിരുക്കുന്ന കണ്ടില്ലേ പെരും കള്ളി!.

""ന്ന വേം കഴിച്ചു റെഡിയാകാൻ നോക്ക്…. ഒൻപതിന് ഡോക്റ്റർ എത്തും… അഞ്ചാമത്തെ നമ്പറാ പാറുന്റെ""

മുന്നിലേക്ക്‌ ഒരു പ്ലെയിറ്റ് ഉപ്പുമാവ് വെക്കുന്ന കൂട്ടത്തിൽ ലെച്ചു പറഞ്ഞു.

""ഞാനെങ്ങും കൂടെപ്പോവൂല്ല…

💬 Comments

View all comments