Chapter Title : തമി 3 [Maayavi]
ലെച്ചു തന്നങ്ങു പോയാൽ മതി വേണേ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യാം എല്ലാം കഴിയുമ്പോ എന്നെ വിളിച്ചാൽ മതി""
""അങ്ങനെ പറഞ്ഞാലെങ്ങനാ കിച്ചുട്ടാ… എനിക്കു വൈദ്യനെ കാണാനും പോണം ഇന്നലത്തോട്ട് നല്ല കാലിനു വേദനയാ""
മുഖത്ത് വേദന പരത്തിക്കൊണ്ട് ലെച്ചു മുഖം ചുളിച്ചു.എന്നാൽ അതിലൊന്നും വീഴുന്നവനല്ല ഈ കിച്ചു.
""എന്തൊക്കെ പറഞ്ഞാലും എന്നെക്കൊണ്ട് പറ്റൂല്ല""
തീർത്തും പറഞ്ഞു.
""ആ പറ്റൊന്നും വേണ്ടാ അവളുടെ കൂടെ പോയേച്ചാൽ മതി""
എന്തോ ഉറപ്പിച്ചപോലുള്ള ലെച്ചുന്റെ പറച്ചിലിൽ ആകേ പൊളിഞ്ഞു വന്നു.
""അല്ല ലെച്ചു എനിക്കറിയാൻ വയ്യാതോണ്ട് ചോയിക്കുവാ നിങ്ങളെന്നെ ഇവിടുത്തെ വേലക്കരനായിട്ടാണോ കണ്ടിരിക്കണേ""
ഞാനെന്താ ഉദ്ദേശിച്ചതെന്ന് മനസിലാവാതെ ഏണിനും കൈ കൊടുത്തു ലെച്ചു മിഴിച്ചു നോക്കി.
""വന്നപ്പോ മുതൽ തുടങ്ങിയതാ ഇവളുടെ വേലക്കാരനാക്കൽ""
മുന്നിലിരിക്കുന്നവളെ കണ്ണാൽ ഭയപ്പെടുത്തി.അവളുണ്ട് ഇവനിതെന്താ പറയുന്നേ എന്ന ഭാവം.
""എന്തോന്നാ നീയി പറയുന്നേ ""
""എന്തേ ഞാൻ പറഞ്ഞതായോ കുഴപ്പം വന്നു കേറിയ അന്ന് തൊട്ടു തുടങ്ങിയതാ ഇവളുടെ ചെടിവേലത്താങ്ങിപ്പിക്കാൻ.ഇവളെ ബാങ്കിൽ കൊണ്ടാക്കാക്കണം കൊണ്ടുവരണം അവള് പോകുന്നെടുതെല്ലാം കൂട്ടു പോകണം എന്നു വേണ്ടാ എല്ലാത്തിനും, എപ്പോ അവളുടെ പേറെടുക്കാനും ഞാൻ വേണം പോലും നാണമില്ലേ പറയാൻ ""
ചെയറിൽ നിന്നുമെഴുന്നേറ്റ് ഭിത്തിയിൽ മിഴിച്ചു നിൽക്കുന്ന ലെച്ചുനു നേരെ ശബ്ദമുയർത്തി.
""എടാ നീയിതെന്തോന്നാ പറയുന്നേ… ഇവൾ നിനക്കാരാ നിന്റെ കുഞ്ഞേച്ചിയല്ലേ അതോണ്ടല്ലേ ഞാൻ നിന്നോടൊരൊന്നും പറയുന്നെ…. നിങ്ങൾ… നിങ്ങൾ നല്ല കൂട്ടല്ലേ""
""ഓഹോ ഞങ്ങൾ കൂട്ടാന്നു നിങ്ങളങ്ങു തീരുമാനിച്ചാൽ മതിയോ… അല്ലെതന്നെ ഞാനെന്തിനാ ഇവളുടെ ഗർഭത്തിനു കാവലിരിക്കുന്നെ ഇവളെ ഇങ്ങനാക്കിയ ഒരുത്തനുണ്ടല്ലോ അവനെന്തിയെ""
""ഒന്നിനെ വയറ്റിലുണ്ടാകിയിട്ടു അവൻ മൂടും
💬 Comments
View all comments