Chapter Title : തമി 3 [Maayavi]
തോന്നി.അവസാനം തെളിഞ്ഞ പച്ചയോടൊപ്പം വണ്ടി മുന്നോട്ടു നീക്കി.മറ്റു വണ്ടികളെ പിന്തള്ളിക്കൊണ്ട് മുന്നേറി.അവർ ചിലപ്പോൾ വിചാരിച്ചു കാണും മത്സരമാണെന്നു.ഹോസ്പിറ്റലിന്റെ ഗേറ്റ് കടക്കുമ്പോൾ എനിക്കു കൂട്ടായി തുലാമാസ പുതുമഴയും വരവറിയിച്ചു. കാറിൽ നിന്നും സത്യത്തിൽ ഓടുകയാരുന്നു.റിസപ്ഷൻനിൽ ഇരുന്ന ആളോട് പേര് ചോദിക്കുമ്പോൾ നന്നേ വിറച്ചിരുന്നു.അകാരണമായ പേടി എന്നെ പിന്നോട്ട് വലിക്കുംപോലെ.സെക്കന്റ് ഫ്ലോറിലേക്കുള്ള ലിഫ്റ്റിനു വേണ്ടി നിന്ന കൂട്ടം തളർത്തി കളഞ്ഞു.എനിക്കു കളയാൻ സമയമില്ലാത്തോണ്ട് സ്റ്റെപ്പിൽ തന്നെപ്പോയി.പോകുന്ന കൂട്ടത്തിൽ ആരെയെക്കെയോ തട്ടുകയും തള്ളുകയും ചെയ്തു.എന്നാൽ അവരോടൊന്നും ഒരു വാക്ക്തർക്കത്തിന് സമയമില്ലാരുന്നു.സെക്കന്റ് ഫ്ലോറിലെ നേഴ്സമാർ പറഞ്ഞ പ്രകാരം ആ ഫ്ലോറിൽ ചെല്ലുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുവാരുന്നു.
മുന്നിലെ ഇരുമ്പ് കസാരയിൽ ഇരിക്കുന്ന ലെച്ചുനെ കണ്ടപ്പോൾ അത്രേയും നേരം പിടിച്ചു വെച്ചിരുന്ന ശ്വാസം ഒരാശ്വാസത്തിന്റെ നേടുവീർപ്പായി നിശ്വസിച്ചു.എന്നാൽ തൽക്ഷണം തന്നെ ഇത്രയും നേരം മറവിയിലേക് തള്ളപ്പെട്ട മുഖം മനസ്സിലേക്ക് ഇരച്ചുകയറി.
"കുഞ്ഞേച്ചി''
ലെച്ചുന്റെ സാരിയിൽ അവിടവിടെ പറ്റിയിരുന്ന രക്തകട്ടയും മുന്നിലെ 'ഐ സി യൂ' എന്ന മൂന്നക്ഷരത്തിലും ഞാൻ സ്വയം തളർന്നു പോയി.എന്റെ കുഞ്ഞേച്ചി അവക്കൊന്നും വരുത്തരുതേ.കരഞ്ഞുപോയി.
അയ്യോ അവളുടെയുള്ളിലൊരു കുരുന്നു ജീവൻ ഇല്ലാരുന്നോ ഇന്നോളം പുറം ലോകം കാണാത്ത ഒരു കണ്മണി.താങ്ങ് നഷ്ട്ടപ്പെട്ടപോലെ ആ ഇരുമ്പ് ബെഞ്ചിലെക്കിരിക്കുമ്പോൾ ചിരിച്ച കുഞ്ഞേച്ചിയുടെയും മുഖമില്ലാത്തൊരു കുരുന്നിന്റെയും രൂപം കണ്മുന്നിൽ.
"എന്റെ ആമി!"
മായാവി❤️
💬 Comments
View all comments