Chapter Title : തമി [Maayavi]
വീണു.
ശ്ശേ ഞാൻ കരഞ്ഞോ എന്തിനു എന്നെ മനസിലാക്കാത്തവളെ ഓർത്തു ഞാൻ എന്തിനു കരയണം എന്നോട് തന്നേ പുച്ഛം തോന്നി പോയി.കാതിലൂടെ ഇറച്ചെത്തിയ കെട്ടിമേളമാണ് എന്നെ നേരെ നോക്കാൻ പ്രേരിപ്പിച്ചത് ഹൃദയം നിന്നു പോയി ആഹ് കാഴ്ച കണ്ടു.മാമന്റെ താലിക്കായി കഴുത്തു നീട്ടി നിക്കുന്ന ആമിയും മുടി പൊക്കി കൊടുക്കുന്ന അമ്മയും കഴുത്തിലേക്ക് താലി നീട്ടുന്ന മാമനും.അവന്റെ താലി കഴുത്തിൽ ചേർന്നു കിടന്നു .
|അമ്മടെ കൈയിൽ നിന്നും സിത്തൂരം വാങ്ങി അവളുടെ സീമന്തരേഖ അവൻ ചുവപ്പിച്ചു.അതെ എന്റെ ആമി സുമംഗലിയായി എന്റെ ആമി അല്ല മഹീടെ സ്വന്തം പാറു.കാരണമില്ലാത്ത ഒരു ചിരി എന്നിൽ വന്നു.ആമി പറഞ്ഞ വക്ക് അവളും ഞാനും എന്നും പാലിച്ചു പോകുന്നു എന്നെ കണ്ടാൽ അവളോ അവളെ കണ്ടാൽ ഞാനോ കണ്ടതായി പോലും നടിക്കാറില്ല.ഞങ്ങൾ തമ്മിൽ കാണേണ്ട എന്തേലും അവസരം ഉണ്ടായാൽ ഇല്ലാത്ത കാരണം ഉണ്ടാക്കി ഞൻ വീട്ടിൽ നിന്നു മാറിനിക്കും .
എന്നെ കാണാതിരിക്കാൻ അവളും മാക്സിമം ശ്രമിക്കാറുണ്ട്.അതോണ്ട് തന്നേ ആ വീട്ടിലേക്കു പോയിട്ടു എപ്പോ മൂന്നു വർഷം ആകുന്നു. ആമിടെ കല്യാണ ശേഷം ഞാൻ ആ വീട്ടിൽ പോയിട്ടില്ല.അവളെ കണ്ടിട്ടും ഇല്ല.ആഹ് ശബ്ദം കേട്ടിട്ടും ഇല്ല.അതോണ്ട് തന്നേ കണ്ണാ എന്ന ആഹ് വിളി എനിക്കു എപ്പോ അന്യമാണ് ആമി എന്ന എന്റെ വിളിയും നിന്നു.മാമി എന്നായി അല്ലേൽ കുഞ്ഞേച്ചി.
ശരീരം ആരോ ശക്തമായി ഉലക്കുന്ന പോലെ തോന്നിയാണ് കണ്ണ് തുറന്നത് മുന്നിൽ നിക്കുന്നു കാക്കി ഷർട്ട് ഇട്ട ഒരു ചേട്ടൻ
"" എന്തൊരു ഉറക്കവാ ഇതു സ്റ്റോപ് എത്തി""
എപ്പോഴാ
💬 Comments
View all comments