Chapter Title : തമ്മിൽ തമ്മിൽ 2 [Vishnu R]
മറുഗ് അതു തന്നെ ആണ് അവളുടെ ഭംഗിയെ മാറ്റുകൂട്ടുന്നത്. ജീൻസും ടോപ്പും ആണ് പുള്ളി കാരിയുടെ വേഷം കാണുമ്പോൾ തന്നെ അറിയാം പുള്ളികാരി ഇത്തിരി മോഡേൺ ആണെന്ന്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുമ്പോൾ ചില സംശയം എന്നെ പിടികൂടുന്നല്ലോ ഇടുപ്പ് വരെ അവൾക്കു മുടി ഉണ്ട്. ഇത്രയും മോഡേൺ ലുക്കിൽ വന്നിട്ടും ആ മുടിയുടെ വളർച്ച ഏതൊരു ആളെയും ഒന്നു നോക്കി നിന്നു പോകുന്ന ഭംഗി അവൾക്കു നൽകുന്നുണ്ട്. എനിക്കായി ഒരു ചെറിയ ഒരു പുഞ്ചിരി തന്നിട്ട് പോകുന്നുണ്ട്. ചേ ഞാൻ ഇതു ഏതു ലോകത്തു ആണ് ചായ കൈയിൽ എടുത്തിട്ടു ഒരു ചിരി പോലും അങ്ങോട്ടു കൊടുക്കാൻ മറന്നു പോയല്ലോ.
പിന്നെ സത്യൻ മോൾക്ക് വിനോദിനോട് സംസാരിക്കണം എന്നു നേരത്തെ പറഞ്ഞിട്ടുണ്ട് കേട്ടോ വിനോദിനും സംസാരിക്കാൻ ഒക്കെ കാണുമല്ലോ ഇപ്പോൾ ഉള്ളവർ ഒക്കെ നമ്മളെ കാളും
ഫാസ്റ്റ് ആണല്ലോ അല്ലെ സത്യൻ
അവർ തീരുമാനിച്ചു ഓക്കേ ആണേൽ നമുക്ക് മുന്നോട്ട് പോകാമല്ലോ അപ്പോൾ നിങ്ങൾ സംസാരിച്ചൊള്ളു മോള് വിനോദിനെയും വിളിച്ചു മുകളിൽ പൊയ്ക്കോളൂ.
ഡാ വിനു പോയിട്ട് വാ. ഹ്മ്മ്
ഹായ്. ഹായ് വിനോദേട്ടാ ചേട്ടാ ഞാൻ കുറച്ചു ഓപ്പൺ മെന്റ് ആണ് ഞാൻ എന്തേലും തുറന്നു ചോദിച്ചു പോയാൽ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ.
എന്തു പ്രശ്നം താൻ ചോദിക്കടോ
അതിനു മുൻപ് ഞാൻ ഒന്നു ചോദിച്ചോട്ടെ
എന്താണ് ചേട്ടൻ ചോദിച്ചൊള്ളു
തന്റെ പേര് എനിക്കു അറിയില്ല.
ഇതു കൊള്ളാമല്ലോ പേര് പോലും അറിയാത്ത ഒരാളെ ആണോ പെണ്ണ് കാണാൻ വന്നേ ചേട്ടൻ
ചേട്ടനോട്
💬 Comments
View all comments