Chapter Title : തമ്മിൽ തമ്മിൽ [Vishnu R]
ഉടനെ ഒന്നും കഴിച്ചിട്ടു എഴുന്നേൽക്കില്ല എന്നു അറിയാം അതാ ഞാൻ പെട്ടെന്ന് ഇങ്ങു പോന്നത് ഇനി പെട്ടന്ന് റെഡി ആയിക്കോ മച്ചു ഞാൻ നിന്റെ അമ്മയേ ഒന്നു കണ്ടിട്ടു ഇപ്പോൾ വരാം.
ആന്റി അപ്പോൾ ഞാൻ പോയി അവനെ കൂട്ടി കൊണ്ടു സ്ഥലം വിടട്ടെ ബാക്കി അവിടെ ഉള്ള വിശേഷം ഒക്കെ വന്നിട്ടു പറയാം .
എടാ മനു നീ ഒന്നു വിനുവിനെ നല്ല ലുക്കിൽ ആക്കി കൊണ്ടു പോടാ അവൻ
ഡ്രെസ് മാറാൻ പോയിട്ടുണ്ട് നീ നല്ലത് നോക്കി ഒന്നു എടുത്തു കൊടുക്ക് ഞാൻ അവിടെ പോകുന്നതിനെ പറ്റി എന്തേലും പറഞ്ഞാൽ അതു മതി എല്ലാം നീ തന്നെ നോക്കി കണ്ടു ചെയ്താൽ മതി ഇതു ഒരു കരക്ക് അടുക്കുന്നതുവരെ.
അതൊക്കെ ഞാൻ ഏറ്റു ആന്റി.
ഹാ ചുള്ളൻ ആയിട്ടുണ്ടല്ലോ എന്റെ മുത്ത്.
പോ മൈ.
ആ വാച്ച് വേണ്ട മച്ചാനെ ഇതു നോക്ക്.
നിന്റെ ഒരു കാര്യം നീ എന്നെ ഒന്നു തിരിയാൻ സമ്മതിക്കുന്നില്ലല്ലോ ഡാ.
ഇന്നു ഒരു ദിവസം ഞാൻ പറയുന്നത് പോലെ കേൾക് മച്ചു.
ശെരി ആണല്ലോ നീ പറയുന്നത് പോലെ അല്ലെ എനിക്കു കേൾക്കാൻ പറ്റൂ ഇപ്പോൾ .
എന്റെ ഇഷ്ട്ടം പോലും നടക്കില്ല എന്നാ തോന്നുന്നത്.
അതെന്താടാ മോനെ വിനോദെ അങ്ങനെ.
അല്ല ഞാൻ ആലോചിക്കുവായിരുന്നു ഇന്നലെ നീ പറഞ്ഞതെ നമ്മൾ തമ്മിൽ ഉള്ള മുമ്പത്തെ എഗ്രിമെന്റ് നിന്റെ പെണ്ണിനെ ഞാൻ ആണല്ലോ സെലക്ട് ചെയ്യ്തു തന്നത്. എനിക്കു ഉള്ളത് നീ കണ്ടുപിടിച്ചു തരുന്നത് അല്ലെ എനിക്കു കെട്ടാൻ
💬 Comments
View all comments