Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]
നോക്കി ഓർഡർ കൊടുത്തു കാത്തിരിക്കുമ്പോഴാണ് ആ ചോദ്യം വന്നത് ..
'''പോന്നതിനു ശേഷം ഫൈസലിനെ വിളിച്ചിരുന്നോ നീ?"
"ഇല്ല. 'അമ്മയെന്റെ കയ്യിൽ ബാഗ് കൊണ്ട് തന്നു എങ്ങോട്ടെങ്കിലും പോകാൻ പറഞ്ഞപ്പോൾ ആദ്യം ചെയ്തത് സിം അടക്കം പൊട്ടിച്ചു കളയുകയായിരുന്നു ,വരും വഴി മൊബൈൽ ഒരു പുഴയിലേക്ക് എറിയുകയും ചെയ്തു പിന്നെ ഇത് വരെ . അവനെയെന്നല്ല , ആരെയും വിളിച്ചിട്ടില്ല പക്ഷേ... നാട്ടിൽ ചെന്നാൽ ആദ്യം അവനെ കാണണം ,,പറയാതെ പോന്നതിനു സോറി പറയണം ..വിളിച്ചിട്ടു കിട്ടാതെ അവൻ എന്നെ തേടി വന്നിരുന്നോ അമ്മയുടെ അടുത്ത് ?
ഉം... ഒരു പാട് തവണ ,വന്നപ്പോഴെല്ലാം ചീത്ത പറഞ്ഞു ആട്ടിയോടിച്ചു ,,അത്രയ്ക്ക് ദേഷ്യമുണ്ടായിരുന്നു അവനോടു
പിന്നെ കുറച്ചു നാളത്തേക്ക് അങ്ങനെ വന്നിട്ടില്ല ,,പക്ഷെ . ഒരു വർഷം മുമ്പ് ബാങ്കിൽ എന്നെ കാണാൻ വന്നിരുന്നു ഉള്ളിൽ തീർത്താൽ തീരാത്ത ദേഷ്യമുണ്ടായിരുന്നെങ്കിലും അപ്പൊഴത്തെ കോലം കണ്ടപ്പോൾ ചെറിയൊരു സിമ്പതി തോന്നാതിരുന്നില്ല കാര്യം എന്റെ മകന്റെയും മകളുടെയും ജീവിതം നശിപ്പിക്കാൻ നോക്കിയവനാണ് ,എങ്കിലും ക്ഷീണിച്ച്, മുഷിഞ്ഞ ഡ്രസ്സിൽ.,അതിലും മുഷിഞ്ഞ ഭാവത്തിൽ എന്നോട് നിന്റെ നമ്പർ ചോദിച്ചു. ,ബാങ്കിൽ നല്ല തിരക്കുള്ള സമയമായിരുന്നു ,ഇല്ല എന്ന് മാത്രം പറഞ്ഞപ്പോൾ അവൻ എന്നെ കുറച്ചു നേരം നോക്കി നിന്നു ,എന്തോ ചിന്തിക്കും പോലെ ,. പിന്നെ 'ഒരു അരമണിക്കൂർ കഴിഞ്ഞു കാണണം ..വീണ്ടും വന്നു ...എന്നെങ്കിലും അവൻ തിരിച്ചു വന്നാൽ പേർസണൽ വന്നാൽ മെയിൽ നോക്കാൻ പറയണം' എന്ന് മാത്രം പറഞ്ഞു പോയി."
അവൾ അത്രയും പറഞ്ഞു കുറച്ചു നേരം നിശബ്ദയായി ,അമ്മയുടെ മുഖത്തെ
💬 Comments
View all comments