0%

Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]

Author : sanju Read All Parts 13.4K

ഭാവവ്യത്യാസം കണ്ടു വിഷ്ണുവിന് എന്തോ പന്തികേട് പോലെ തോന്നി ...

"നാല് ദിവസം ദിവസം കഴിഞ്ഞ് രാവിലെ പത്രം തുറന്നു നോക്കുമ്പോൾ അവന്റെയും ഉമ്മയുടെയും ഉപ്പയുടെയും ഫോട്ടോ ആണ് കണ്ടത് ... കടബാധ്യത കാരണം ഭാര്യയെയും മകനെയും കൊന്ന് മരവ്യാപാരി ആത്മഹത്യ ചെയ്തു എന്നായിരുന്നു ഹെഡിങ് ''

ഒരു നിമിഷം അവന്റെ ശരീരം ആകെയൊന്നു വിറച്ചു. ശ്വാസം വേഗത്തിലായി. ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന പോലെ തോന്നി. അവനു .

"മോനേ... മോനേ...എന്താ പറ്റിയെ !"

സുമതി പരിഭ്രമിച്ച് മകന്റെ അടുത്തേക്ക് എഴുന്നേറ്റു വന്നു . ..ടേബിളിൽ ഇരുന്ന കുപ്പി ഓപ്പൺ ചെയ്തു മുഖത്ത് കുറച്ചു വെള്ളം തളിച്ചു ..

''എന്താ മാഡം ..എന്ത് പറ്റി ?''

ഹോട്ടൽ വെയിറ്റർ പെട്ടെന്ന് ഓടി വന്നു

''മോന് ചെറിയൊരു തലകറക്കം പോലെ ,ഇവിടെ അടുത്ത് ഹോസ്പിറ്റൽ എവിടെയാ ..''

''അപ്പുറത്തു തന്നെയുണ്ട് ,ഞാൻ പിടിക്കാം ..''

അയാൾ അവനെ താങ്ങി ,അവർ പെട്ടെന്ന് തന്നെ ഒരു ഓട്ടോ ഏർപ്പാടാക്കി ,ഹോട്ടലുകാർ വേണ്ടെന്നു പറഞ്ഞെങ്കിലും ഓർഡർ ചെയ്ത ഫുഡ് ന്റെ പൈസ ഗൂഗിൾ പേ ചെയ്തു അവൾ മകനെയും കൊണ്ട് ഓട്ടോയിൽ കയറി ..

ഹോസ്പിറ്റലിൽ എത്തി ഡ്രിപ്പ് ഒക്കെ ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ അവൻ കണ്ണ് തുറന്നു ,,ആകെ പരിഭ്രമിച്ചു തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെയാണ് അവൻ ആദ്യം കണ്ടത് ..

"പേടിപ്പിച്ചു കളഞ്ഞല്ലോ നീ .....''

അവൻ അമ്മയെ നോക്കി ഒന്ന് ചിരിക്കുകമാത്രം ചെയ്തു.

വെള്ളം വേണോ മോനു?"

അവൾ നീട്ടിയ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു. അവൻ

💬 Comments

View all comments