Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]
എഴുന്നേറ്റ് ഇരുന്നു. ,,കണ്ണുകൾ നിറഞ്ഞു.തുളുമ്പുകയാണ് ...
"ഞാൻ നാട്ടിൽ തിരിച്ചു വന്നാൽ ആദ്യം അവനെ കാണണമെന്ന് ഉറപ്പിച്ചിരുന്നു... പക്ഷേ അവൻ... ''
''പോട്ടെ ഒന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത് ....''
''എന്നാലും .......''
സുമതി അവനെ ഇറുകെ ആശ്ലേഷിച്ചു. വിഷ്ണുവിന്റെ മുഖം തന്റെ മാറിലേക്ക് ചേർത്ത് പിടിച്ച് മൃദുവായി തലോടി.
.................................................
രാത്രി ട്രെയിനു നല്ല തിരക്കായതു കൊണ്ട് അവൻ എറണാകുളം സ്ലീപ്പർ ബസിൽ ഡബിൾ ബെർത്ത് ടിക്കറ്റ് ബുക്ക് ചെയ്തു .. സുമതി റൂമിൽ അവന്റെ തുണികലും മറ്റും പായ്ക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. വിഷ്ണു തനറെ ഓട്ടോ ടാക്സി എടുത്തു ടൗണിലേക്ക് പോയി. മൊബൈൽ ഷോപ്പിൽ നിന്നു ഒരു സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങി, സിം ഇട്ട് നെറ്റ് ചാർജ് ചെയ്തു.പിന്നെ വണ്ടി എടുത്തു ഒരു ഒഴിഞ്ഞ കോണിൽ പോയിരുന്നു ..
ജി മെയിൽ പാസ്സ്‌വേർഡ് ചെറിയ സംശമുണ്ടായിരുന്നു .. പക്ഷെ ഭാഗ്യം തുണച്ചു,, രണ്ടാമത്തെ തവണ ശരിയായി,,ഈ മെയിൽ ഐ ഡി ഞങ്ങൾക്ക് മാത്രം കണക്ട് ചെയ്യാൻ വേണ്ടി അന്നുണ്ടാക്കിയതാണ് ,എന്തെങ്കിലും കാരണത്താൽ പിടിക്കപ്പെട്ടാൽ ഈ ഐ ഡി കണ്ടെത്താതെ ഇരിക്കാനായി കോളേജ് ക്യാന്റീനിൽ വർക്ക് ചെയ്യുന്ന സുസ്മിതയുടെ ഐ ഡി ഉപയോഗിച്ചാണ് ക്രിയേറ്റ് ചെയ്തത് ,ഇത് ഓപ്പൺ ചെയ്യാൻ വേണ്ടി മാത്രം സെപ്പറേറ്റ് മൊബൈലും ഞങ്ങൾ വാങ്ങിച്ചിരുന്നു ..വിറയ്ക്കുന്ന വിരലുകളെ കൊണ്ടാണ് സ്‌ക്രീനിൽ തൊട്ടതു , ..അവന്റെ മെയിൽ ഐ ഡി യിൽ നിന്ന് കുറച്ചു മെയിലുകൾ വന്നിട്ടുണ്ട്..
അത് ഓപ്പൺ ചെയ്തു..
.'' ഡാ വിഷ്ണു ... ഇത് വായിക്കാൻ നീ ജീവിച്ചിരിപ്പുണ്ടോയെന്നെനിക്ക്
💬 Comments
View all comments