0%

Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]

Author : sanju Read All Parts 13.4K

തരാം . എന്റെ കൂടെ ജോലി ചെയ്യുന്ന സൗമ്യയുടെ ഭർത്താവു ഖത്തറിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർ വൈസറാണ് . ആളോട് പറഞ്ഞാൽ ജോലി ശരിയാക്കി തരും ..''

'' വേണ്ട തല്ക്കാലം എനിക്ക് ജീവിച്ചു പോകാൻ ഉള്ളത് ഓട്ടോ ടാക്സി ഓടി എനിക്ക് കിട്ടുന്നുണ്ട് ...''

പിന്നെ സുമതിയൊന്നും പറഞ്ഞില്ല .. ആ സമയത്തു മൊബൈലിൽ ഒരു കാൾ വന്നപ്പോൾ അതുമായി അവർ പുറത്തേക്ക് പുറത്തേക്ക് നടന്നു .. .

''ബാത്ത് റൂം എവിടെയാ .. ''

അപ്പോഴും നടക്കുന്നത് സ്വപ്നമാണോ എന്നറിയാതെ നിൽക്കുന്ന അവനോടു സുമതി ചോദിച്ചു .

''ദാ അവിടെ ...''

ബാഗ് എടുത്തു അമ്മ മുറിയിലേക്ക് പോകുമ്പോഴും താൻ സ്വപ്നം കാണുകയാണോ എന്ന സന്ദേഹത്തിൽ ആയിരുന്നു വിഷ്ണു ...

''നിന്റെ പുറകെ ഓടിയത് കൊണ്ട് ട്രെയിൻ മിസ്സ്‌ ആയി , ഇനിയിപ്പോ പോയാലും രാത്രി വേറെ വണ്ടി കിട്ടാൻ പാടാണ് , ''

''എനിക്ക് പരിചയമുള്ള ഒരു ഹോസ്റ്റൽ ഉണ്ട് , രാത്രി അവിടെ നിന്നിട്ടു വെളുപ്പിന് ഞാൻ വന്നു പിക്ക് ചെയ്തോളാം ..''

'' അത് വേണ്ട ,തല്ക്കാലം ഇന്ന് രാത്രി ഞാൻ ഇവിടെ നിന്നോളം .. ''

''അത് .. ?

''എന്താ പ്രശ്നമുണ്ടോ ?''

''അല്ല ഭക്ഷണം... സാരമില്ല ഞാൻ പുറത്തു പോയി വാങ്ങിച്ചു വരാം . ''

എന്തിന അരിയല്ലേ ആ ഇരിക്കുന്നത് കറിക്ക് എന്തെങ്കിലും മീനോ മറ്റോ വാങ്ങി വന്നാൽ മതി ..''

അവൻ അപ്പോൾ തന്നെ വണ്ടി എടുത്തു മാളിൽ പോയി നോക്കി

💬 Comments

View all comments