0%

Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]

Author : sanju Read All Parts 11471

തിരക്കിയെന്നോ നിന്നെ.... രാവിലെ നമുക്കൊരുമിച്ചു നാട്ടിലേക്ക് പോകാം.... എന്താ ..?''

'' വേണ്ടമ്മേ ...അമ്മയെ ഒരിക്കൽ കൂടി കണ്ടല്ലോ ,ഭക്ഷണമുണ്ടാക്കി തന്നു ,ഒരുമിച്ചിരുന്നു കഴിച്ചു ,,പിന്നെ ദാ ഇങ്ങനെ മടിയിൽ ....അത് മതി ... ഞാൻ തിരിച്ചു വന്നു,, ..എപ്പോഴാ മനസ്സിന്റെ പിടി വിട്ടു വീണ്ടും .. ഇങ്ങനെ ആകുമ്പോൾ ഇടയ്ക്ക് അമ്മയ്ക്ക് കാണണം എന്ന് തോന്നുമ്പോൾ വന്നാൽ മതി .. ''

''നിനക്കറിയുമോ ഈ ഒന്നര രണ്ടു കൊല്ലം എങ്ങനാ ഞാൻ ജീവിച്ചതെന്നു ?. ശരിക്ക് ഉറങ്ങിയിട്ടില്ല നീ പോന്ന അന്ന് തൊട്ടു ,, രാത്രി എന്തെങ്കിലും വണ്ടിയുടെ ശബ്ദം കേട്ടാൽ വാതിൽ തുറന്നു നോക്കും ,,നീയാണോ എന്നറിയാൻ ...

അവർക്കിടയിൽ വീണ്ടുമൊരു നിശബ്ദത പരന്നു ...ഉള്ളിലെ വികാര തള്ളിച്ച കൊണ്ടാകും സുമതിയുടെ ശ്വാസഗതി ഉയർന്നു ...

''സ്നേഹം പുറത്തു കാണിക്കാൻ ചെറുപ്പം മുതലേ ഈ അമ്മ പഠിച്ചിട്ടില്ല, അതായിരുന്നു സാഹചര്യം ,,നിങ്ങൾ മൂന്നു പേരെയും തന്നു ജയേട്ടൻ മറ്റൊരു ലോകത്തേക്ക് പോയതോടെ മനസ്സിൽ ഇരുട്ട് കയറിയതാണ് ... പക്ഷെ അപ്പോഴും ഉള്ളിന്റെയുള്ളിൽ ജീവനെക്കാളും എന്റെ മൂന്നു മക്കളെ സ്നേഹിച്ചിരുന്നു ,,... അറിയുമോ നിനക്ക് .. ?എന്നിട്ടാണ് നീ ...''

മുടിയിഴകളിൽ തലോടി കൊണ്ടിരുന്ന അവളുടെ വിരലുകൾ ഒരു നിമിഷം നിശ്ചലമായി ..

''ഇന്ന് റെയിൽവേ സ്റ്റേഷനിൽ അത്രയും ദൂരെ നിന്നിട്ടും നിന്നെ ഞാൻ തിരിച്ചറിഞ്ഞു... ഒരു നിമിഷം അലറി വിളിക്കണോ അതോ ഓടി വന്നു കെട്ടി പിടിക്കണോ എന്നറിയാതെ നിൽക്കുകയായിരുന്നു...കൂടെയുള്ളവരോട് പോലും ഒന്നും പറയാതെ ബാഗ് എടുത്തു ഓടി വരുമ്പോഴേക്കും നീ വണ്ടി എടുത്തു വിട്ടിരുന്നു . പിന്നെ വന്ന ഓട്ടോയിൽ കയറി പിന്നാലെ വിടാൻ പറഞ്ഞു . അങ്ങനാ ഇവിടെ എത്തിയത് .... .. നിന്നെ കണ്ടെത്തിയ സന്തോഷത്തിൽ എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാതെ കുറെ നേരം പുറത്തു നിന്നു.. മനസ്സിനെ ഒന്ന് കണ്ട്രോൾ ചെയ്ത ശേഷമാണ് കാളിങ് ബെൽ അടിച്ചത് .. അപ്പോൾ തൊട്ടു നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ , മടിയിൽ കിടത്തി തലോടാൻ മനസ്സ് കിടന്നു തുടിക്കുകയായിരുന്നു .. എന്റെ പോന്നു മോനെ..''

സുമതി കുനിഞ്ഞു മകന്റെ നെറ്റിയിൽ ചുണ്ട് അമർത്തി .. നിറഞ്ഞ കണ്ണുകളിൽ നിന്നു കണ്ണീർ കവിളുകളിൽ വീണു താഴേക്ക് ഒഴുകിയപ്പോൾ അവനും പിടിച്ചു നിൽക്കാനായില്ല ..

''കരയല്ലേടാ... അമ്മേടെ പോന്നു മോനല്ലേ . ''

അവളവന്റെ മുഖം നിറയെ

💬 Comments

View all comments